സാത്താന്‍ സേവ: സഹപാഠികളെ കൊന്നുതിന്നാന്‍ ശ്രമിച്ച രണ്ടു ബാലികമാര്‍ അറസ്റ്റില്‍

Breaking News USA

സാത്താന്‍ സേവ: സഹപാഠികളെ കൊന്നുതിന്നാന്‍ ശ്രമിച്ച രണ്ടു ബാലികമാര്‍ അറസ്റ്റില്‍
ഫ്ളോറിഡ: അമരിക്കയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ 15 സഹപാഠികളെ ആക്രമിച്ച് രക്തം കുടിക്കാനും മാംസം ഭക്ഷിക്കാനും ശ്രമിച്ച രണ്ടു ബാലികമാരെ പോലീസ് അറസ്റ്റു ചെയ്തു.

ഒക്ടോബര്‍ 11-നു യു.എസിലെ മധ്യ ഫ്ളോറിഡയില്‍ ബാര്‍ട്ടോയിലെ ബാര്‍ട്ടോ എഡില്‍ സ്കൂളിലെ 11ഉം 12ഉം വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥിനികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഇവര്‍ സാത്താന്യ ആരാധനക്കാരാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ പഠിക്കുന്ന സ്കൂളിന്റെ ബാത്ത്റൂമിനു പുറത്ത് ഉച്ചയോടെ രണ്ടു വിദ്യാര്‍ത്ഥികള്‍ ഒളിച്ചിരിക്കുന്നതായി സ്കൂളിലെ ഒരു സ്റ്റാഫിന്റെ ദൃഷ്ടിയില്‍ പെട്ടു ചോദ്യം ചെയ്തപ്പോഴാണ് വരാനിരുന്ന വലിയ ഒരു ദുരന്തത്തിനു ഇടയാകാമായിരുന്ന സംഭവം പുറം ലോകമറിഞ്ഞത്.

കൊല നടത്താനായി ബാത്ത് റൂമിലേക്കു പോകാനുള്ള സന്ദേശം എഴുതിയ കത്ത് കണ്ടെടുത്തു. ബാത്ത് റൂമിലേക്കു വരുന്ന 15-ഓളം സഹപാഠികളില്‍ ഒരാളെയെങ്കിലും കൊന്നു അവരുടെ രക്തം കുടിക്കാനും, മാംസം തിന്നാനുമായിരുന്നു പദ്ധതി എന്നു പോലീസ് വ്യക്തമാക്കി. പിടിയിലായ പെണ്‍കുട്ടികളുടെ കൈയ്യില്‍ കത്തികള്‍ ‍, കത്രികകള്‍ മുതലായ ആയുധങ്ങളും,

അതുപോലെ പിസ്സ കട്ടര്‍ ‍, കൊല്ലുന്ന ഇരയുടെ രക്തം കുടിക്കാനായി ഒരു പാനപാത്രവും കരുതിയിരുന്നതായി പോലീസ് പറഞ്ഞു. ഗൂഢാലോചന, മാരകായുധങ്ങളുമായി സ്കൂളില്‍ അതിക്രമിച്ചു കയറുക, കൊലപാതകങ്ങള്‍ നടത്തുക എന്നീ കുറ്റകൃത്യങ്ങള്‍ക്കായുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്ന് ബാര്‍ട്ടോ പോലീസ് ചീഫ് ജോ ഹാള്‍ മാധ്യമങ്ങളോടു പറഞ്ഞു.

സംഭവ ദിവസം പ്രതികളായ പെണ്‍കുട്ടികളിലൊരാളെ കാണ്മാനില്ല എന്നാരോപിച്ച് സ്കൂള്‍ അധികാരികളെ വിവരം അറിയിച്ചിരുന്നു. സംഭവത്തിനു മുമ്പുള്ള ഞായറാഴ്ച ദിവസം 11 കാരി പെണ്‍കുട്ടി 12 കാരി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രമേയമായ ഭീകര ദൃശ്യമുള്ള സിനിമ കണ്ടിരുന്നു. സാത്താന്റെ പ്രവര്‍ത്തനങ്ങളെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്നു.

പെണ്‍കുട്ടികള്‍ സിനിമയില്‍ കണ്ടതുപോലെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കൊലപാതകം നടത്തിയശേഷം സ്വയം മരിക്കുവാനും തീരുമാനിച്ചിരുന്നുവെന്നും അങ്ങനെ മരിച്ചാല്‍ നരകത്തില്‍ പോകാമെന്നും അവിടെ സാത്താനോടൊപ്പം കഴിയാമെന്നും കുട്ടികള്‍ വിശ്വസിച്ചിരുന്നുവെന്നും പോലീസ് മേധാവി വ്യക്തമാക്കി. അറസ്റ്റിലായ പെണ്‍കുട്ടികളെ രണ്ടു പേരെയും ജൂവനൈല്‍ കോടതി തടവില്‍ ആക്കിയിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.