അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നും പിന്മാറി
വാഷിംഗ്ടണ്‍ : ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നു അമേരിക്ക പിന്മാറിയതായി യു.എന്നിലെ യു.എസ്. സ്ഥാനാപതി നിക്കിഹേലി അറിയിച്ചു.
യിസ്രായേലിനെതിരെ സമിതിയുടെ നിലപാടിനെ ഹേലി രൂക്ഷമായി വിമര്‍ശിച്ചു. യിസ്രായേലിനെ ഒറ്റപ്പെടുത്തി യു.എന്‍ സമിതി അടുത്ത കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക കടുത്ത എതിര്‍പ്പ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ആവര്‍ത്തനമാണ് രാജി പ്രഖ്യാപനത്തിലൂടെ പ്രകടിപ്പിച്ചത്.
യിസ്രായേല്‍ ചില രാഷ്ട്രങ്ങളോട് മനുഷ്യാവകാശ ലംഘനങ്ങള്‍ കാട്ടുന്നു എന്നാരോപിച്ചാണ് യിസ്രായേലിനെതിരെ യു.എന്‍ സമിതി നിലപാടുകള്‍ എടുക്കുന്നത്.
എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില രാജ്യങ്ങള്‍ സമിതിയിലുണ്ടെന്നും, സമിതി രാഷ്ട്രീയം കളിക്കുകയാണെന്നും യഥാര്‍ത്ഥ മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ക്ക് കണ്ണടച്ച് ചിലരെ മാത്രം ബലിയാടാക്കുകയാണെന്നും നിക്കിഹേലി കുറ്റപ്പെടുത്തി.
തെറ്റ് തിരുത്തി മുന്നോട്ടു പോകുവാന്‍ സമിതി തയ്യാറാവണെന്ന് ഒരു വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയെന്നും ഇത്ര നാളായിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചുമാണ് യു.എന്‍ . മനുഷ്യാവകാശ സമിതിയില്‍ നിന്നും പിന്മാറുന്നതെന്നും ഹേലി അറിയിച്ചു.


Comments are closed.