യിസ്രായേലില്‍ 2000 വര്‍ഷം പഴക്കമുള്ള ശവ കല്ലറ കണ്ടെത്തി

Breaking News Middle East

യിസ്രായേലില്‍ 2000 വര്‍ഷം പഴക്കമുള്ള ശവ കല്ലറ കണ്ടെത്തി
ടൈബീരിയസ്: യിസ്രായേലില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള അടിസ്ഥന ജോലിയ്ക്കിടയില്‍ 2000 വര്‍ഷം പഴക്കമുള്ള ഗുഹാ സെമിത്തേരി കണ്ടെത്തി.

വടക്കന്‍ യിസ്രായേലില്‍ ഗലീലി കടലിനു സമീപമുള്ള ടൈബീരിയസ് നഗര സഭാ പരിധിയില്‍പ്പെട്ട സ്ഥലത്താണ് പുരാതന ശവക്കല്ലറ കണ്ടെടുത്തത്. ഇവിടത്തെ ജോലിക്കായി കരാറുകാരന്റെ നേതൃത്വത്തില്‍ മണ്ണു മാന്തിയുപയോഗിച്ച് 20 മീറ്റര്‍ താഴ്ചയില്‍ മണ്ണു നീക്കിയിരുന്നു.

തുടര്‍ന്നു കോണ്‍ക്രീറ്റിനുള്ള മണലും സിമന്റും മെറ്റലും കൂട്ടിക്കലര്‍ത്തി കുഴിയിലേക്കിട്ടപ്പോള്‍ അവ കാണാതായി കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഉള്ളിലേക്കു വിസ്താരമായ വാതിലും അതിനകത്തേക്കു പ്രവേശിച്ചപ്പോള്‍ 3 മുറികളുള്ള വിശാലമായ കല്ലറ കണ്ടെത്തുകയായിരുന്നു.

കല്ലറയ്ക്കുള്ളില്‍ വലിയ രണ്ടു പെട്ടികളും കണ്ടെത്തി. കല്ലറയുടെ ഭിത്തികളില്‍ ചുവപ്പ്, മഞ്ഞ, വെള്ള നിറത്തിലുള്ള പെയിന്റിങ്ങുമുണ്ട്. കകണ്ടെത്തിയ ഈ കല്ലറ റോമാക്കാരുടെ കാലത്ത് ജീവിച്ചിരുന്ന യഹൂദ പ്രമാണിമാരുടെ കുടുംബ കല്ലറയായിരിക്കാമെന്ന് ഇവിടെ പരിശോധന നടത്തിയ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റീയുടെ പുരാവസ്തു ഗവേഷകനായ യായില്‍ അമിത്സാര്‍ അഭിപ്രായപ്പെടുന്നു.

എഡി ഒന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ഗുഹാ കല്ലറയാണിത്. ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നുവെന്ന് ടൈബീരിയാസ് നഗരസഭാ മേയര്‍ യോസ്സിബെന്‍ ഡേവിഡ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.