ശരീരഭാരം കുറയ്ക്കുന്നതും അപകടകരമെന്ന് പഠനം
ശരീരഭാരം കുറയ്ക്കാനായി പലരും ഭക്ഷണം നിയന്ത്രിക്കുന്നു, വ്യായാമം ചെയ്യുന്നു, മരുന്നുകള്‍ കഴിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതാണ് ആരോഗ്യത്തിനുത്തമമെന്ന് പൊതുവേയുള്ള ചിന്താഗതിയുള്ളതാണ് ഇങ്ങനെ ചെയ്യാന്‍ കാരണമാകുന്നത്. അമിത ശരീരഭാരം പലവിധ രോഗങ്ങള്‍ക്കും, ബുദ്ധിമുട്ടുകള്‍ക്കും കാരണമാണെന്നുള്ള വസ്തുത ശരിയാണ്.
ഭാരക്കുറവ് ശരീരത്തിന് പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന് അമേരിക്കയിലെ ഗവേഷക സംഘമായ ഫ്രമിംഗ്ഹാം ഹാര്‍ട്ട് സ്റ്റഡി അഭിപ്രായപ്പെടുന്നത്. ശരീരഭാരം കുറയ്ക്കുന്നത് അസ്ഥികളെ ഗുരുതരമായി ബാധിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്.
പ്രായധിക്യത്തെത്തുടര്ന്നുള്ള അസ്ഥികളുടെ ബലക്ഷയം ശരീരഭാരം കുറച്ചവരിലാണ് കൂടുതലും കാണപ്പെട്ടത്. അസ്ഥിയുടെ സാന്ദ്രത, രൂപഘടന, എന്നിവയെ ഗുരുതരമായി ബാധിക്കുന്നു.
40 കൊല്ലത്തിനിടയില്‍ അഞ്ചു ശതമാനം ഭാരം കുറഞ്ഞവരില്‍ എല്ലൊടിയാനുള്ള സാദ്ധ്യത മൂന്നിരട്ടിയാണ്. എന്നാല്‍ പ്രത്യേക വ്യായാമത്തിലൂടെയും പോഷക സന്തുലിതമായ ആഹാര ക്രമത്തിലൂടെയും ഇതിന്റെ ദൂഷ്യഫലങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ ഡഗ്ളസ് പി. കേല്‍ വിശദീകരിക്കുന്നു.

