ഇന്ത്യാ-ഇസ്രായേല്‍ ബന്ധം ശക്തമാക്കും: രാജ്നാഥ്സിങ്

Breaking News India Middle East

ഇന്ത്യാ-ഇസ്രായേല്‍ ബന്ധം ശക്തമാക്കും: രാജ്നാഥ്സിങ്
ടെല്‍ അവീവ്: ഇന്ത്യാ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ഇസ്രായേല്‍ പര്യടനത്തിനിടയില്‍ ഇസ്രായേലി പ്രധാനമന്ത്രി ബ്യന്യാമീന്‍ നെതന്യാഹുവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.

 

നിലവില്‍ ഇരുരാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം ഭാവിയിലും ബന്ധങ്ങള്‍ ശക്തമാക്കാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. സന്ദര്‍ശന വേളയില്‍ ന്യുയോര്‍ക്കില്‍വച്ച് നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു.

 

മോദിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ദ്രുതഗതിയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുവാന്‍ അവസരമൊരുങ്ങിയെന്നു നെതന്യാഹു അഭിപ്രയപ്പെട്ടു. ഇന്ത്യയും ഇസ്രായേലും വളരെ ഊഷ്മളവും ഹൃദ്യവുമായ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് രാജ്നാഥ്സിങ് പറഞ്ഞു.

 

സൈബര്‍ സുരക്ഷ, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വിഷയമായിരുന്നുബെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.