അഗപ്പെ മിഷന് 20 ാമത് ജനറല്‍ കണ്വന്ഷന്
നിലമ്പൂര്‍ : മലബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗപ്പെ ഗോസ്പല്‍ മിഷന്റെ 20-ാമത് ജനറല്‍ കണ്വന്ഷന് 2015 ജനുവരി 26 ബുധന്‍ മുതല്‍ ഫെബ്രൂവരി 1 ഞായര്‍ വരെ മിഷന് കേന്ദ്രമായ നിലമ്പൂര്‍ അഗപ്പെ ഹില്‍സില്‍ വെച്ച് നടക്കും.
മിഷന് പ്രസിഡന്റ് സുവി.പി.എം അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ കര്‍ത്താവില്‍ പ്രസിദ്ധരായ പാസ്റ്റര്‍ ജോയി പാറക്കല്‍ , പാസ്റ്റര്‍ കെ.ജെ തോമസ് കുമിളി, പാസ്റ്റര്‍ എബി എബ്രഹാം പാസ്റ്റര്‍ സാജു.സി ജോസഫ് തുടങ്ങിയ ദൈവദാസന്മാര് ദൈവവചനം സംസാരിക്കും എ ജി.എം മ്യൂസിക്സ് നിലമ്പൂര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.
സുവി ജോസഫ് ഇടക്കാട്ടില്‍ ,പാസ്റ്റര്‍ ജെയിംസ് മാത്യു, പാസ്റ്റര്‍ ജോസ് എബ്രഹാം, പാസ്റ്റര്‍ സന്തോഷ് ചെറിയാന് തുടങ്ങിയ ദൈവദാസന്മാര് നേതൃത്വം നല്‍കും കേരളം, തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കുന്ന ഈ മഹാസമ്മേളം ഫെബ്രുവരി 1ന് സംയുക്ത ആരാധനയോടെ സമാപിക്കും

