വ്യാജപരാതി: യു.പി.യില്‍ 10 പാസ്റ്റര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു

Breaking News India Top News

വ്യാജപരാതി: യു.പി.യില്‍ 10 പാസ്റ്റര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു
സൂരജ്പൂര്‍: യു.പി.യില്‍ ഹൈന്ദവ മതമൌലികവാദികളുടെ വ്യാജ പരാതിയില്‍ 10 പാസ്റ്റര്‍മാരെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു.

 

ഗൌതംബുദ്ധ നഗര്‍ ജില്ലയിലെ സൂരജ്പൂരില്‍ കുലേസ്ര ഗ്രാമത്തില്‍ ആഗസ്റ്റ് 31നാണ് സംഭവം നടന്നത്. പ്രദേശത്തെ പെന്തക്കോസ്തു പാസ്റ്റര്‍ (കാല്‍വറി ആശ്രമം സേവാ സംഘ് എന്ന ചര്‍ച്ചിന്റെ പാസ്റ്റര്‍) റവ. ജോസഫ് വില്‍സന്റെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി.

 

സ്ഥലത്തെ ആര്‍.എസ്സ്.എസ്സിന്റെ നേതാക്കള്‍ സൂരജ്പൂര്‍ പോലീസിനെ വിവരം അറിയിച്ചു. മതപരിവര്‍ത്തനം നടത്തുന്നു എന്ന വ്യാജ പ്രചാരണം നടത്തിയാണ് പോലീസിനെ വരുത്തിയത്. പോലീസ് 10 പാസ്റ്റര്‍മാരെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനില്‍ കൊണ്ടുപോയി മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. പിന്നീട് ഇവരെ വിട്ടയച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.