പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ യേശുവിനെ അവതരിപ്പിച്ച താരം പൌലോസ് അപ്പോസ്തോലന്റെ വേഷത്തില്‍

Breaking News Global

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ യേശുവിനെ അവതരിപ്പിച്ച താരം പൌലോസ് അപ്പോസ്തോലന്റെ വേഷത്തില്‍
കാലിഫോര്‍ണിയ: സമീപകാലത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ഹോളിവുഡ്ഡ് ബൈബിള്‍ ചരിത്ര സിനിമയായിരുന്ന ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ യേശുവിന്റെ വേഷം അവതരിപ്പിച്ച നായകന്‍ ജിം കാവീസല്‍ പുതിയ ബൈബിള്‍ സിനിമയില്‍ പൌലോസ് അപ്പോസ്തോലന്റെ വേഷം അഭിനയിക്കുന്നു.

 

യു.എസിലെ പ്രമുഖ ഫിലിം നിര്‍മ്മാണ കമ്പനിയായ സോണി ആന്‍ഡ് ഒ.ഡി.ബി. ഫിലിംസിന്റെ മറ്റൊരു ഡിവിഷനായ എഫേം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സെന്റ് ലൂക്ക് എന്ന ഹോളിവുഡ്ഡ് സിനിമയിലെ പ്രധാന റോളായ പൌലോസ് അപ്പോസ്തോലന്റെ വേഷമാണ് ജിം കാവീസല്‍ അവതരിപ്പിക്കുന്നത്.

 

ഈ സിനിമ 2018-ല്‍ റിലീസാവും. സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ആന്‍ഡ്രു ഹിയാട്ട് ആണ്. ഡേവിഡ് സെലോണ്‍ ‍, റ്റി.ജെ. ബോര്‍ഡന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍ ‍. ചിത്രത്തിന്റെ ഷൂട്ടിംഗ് മാള്‍ട്ടയില്‍ അരംഭിച്ചു.

 

മാള്‍ട്ട തെക്കന്‍ ഇറ്റലിക്കു സമീപം മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ഒരു ദ്വീപാണ്. പൌലോസ് അപ്പോസ്തോലന്‍ യെരുശലേമില്‍ നിന്നും റോമിലേക്ക് കപ്പല്‍ യാത്ര ചെയിതിരുന്നപ്പോള്‍ മാള്‍ട്ടയില്‍ ഇറങ്ങി 3 മാസം ചെലവഴിച്ചതായി ചരിത്രമുണ്ട്. ബൈബിളില്‍ മാള്‍ട്ടയ്ക്ക് മെലീത്ത എന്നാണ് പറഞ്ഞിരിക്കുന്നത്. (അപ്പോ.പ്രവൃ.28:1).

 
ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്നിട്ടു നടന്ന ശൌല്‍ എന്ന പ്രമാണിയെ കര്‍ത്താവ് പിടികൂടി പിന്നീട് പൌലോസായി രൂപാന്തിരപ്പെടുത്തുകയായിരുന്നു. പൌലോസ് പിന്നീട് മിഷണറി ജീവിതത്തില്‍ നിരവധി പ്രതികൂലങ്ങളെ തരണം ചെയ്ത് ഉറച്ച ഒരു കര്‍ത്തൃ ദാസനായി നിലകൊണ്ടു.

 

തന്റെ ജയില്‍വാസവും ജീവിതത്തിന്റെ സായാഹ്ന നാളുകളിലെ അവിസ്മരണീയ രംഗങ്ങളും നീറോ ചക്രവര്‍ത്തിയുടെ ഈര്‍ച്ചവാളില്‍ രക്തസാക്ഷിയായ ചരിത്രവുമൊക്കെ പച്ചയായി ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാക്കളിലൊരാളായ റ്റി.ജെ. ബോര്‍ഡന്‍ പറഞ്ഞു.

 
ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമ ലോകത്തിന്റെ അഞ്ചു വന്‍കരകളിലും വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. വന്‍ സാമ്പത്തിക നേട്ടത്തിനൊപ്പം ജനപ്രീതിയും നേടിയിരുന്നു.

 

യേശുക്രിസ്തുവിന്റെ അറസ്റ്റും വിചാരണയും പീഢനങ്ങളും കുരിശു ചുമന്നുള്ള ഹൃദയസ്പര്‍ശിയായ യാത്രയും ക്രൂശുമരണവുമെല്ലാമായിരുന്നു പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ മുഖ്യ വിഷയം. ഈ സിനിമ സുവിശേഷ പ്രവര്‍ത്തനത്തിനുള്ള ദൃശ്യാവിഷ്ക്കാരമായും വന്‍ തോതില്‍ ഉപയോഗിക്കപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.