യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ ജന്മ സ്ഥലം കണ്ടെത്തി

Breaking News Global Middle East

യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ ജന്മ സ്ഥലം കണ്ടെത്തി
ഗലീല: യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ ജന്മ സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

 

വടക്കന്‍ യിസ്രായേലില്‍ ഗലീലാ കടലിനു സമീപമുള്ള പഴയ ബേത്ത് സയീദ നഗരത്തിലെ ജൂലിയാസാണ് ശിഷ്യന്മാരുടെ ജന്മ സ്ഥലം എന്നു ഗവേഷകര്‍ സ്ഥിരീകരിച്ചു. ഇവിടെ നടത്തിയ ഉല്‍ഖനനത്തില്‍ ഗവേഷകര്‍ അന്നത്തെ റോമന്‍ സാമ്രാജ്യ കാലഘട്ടത്തിലെ പ്രമുഖ നഗരമായിരുന്ന ജൂലിയാസ് മണ്‍മറഞ്ഞു പോയിരിക്കുകയായിരുന്നു എന്നു കണ്ടെത്തി.

 

യേശു തന്റെ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്ത സമയത്ത് ശീമോന്‍ പത്രോസിനെയും, സഹോദരനായ അന്ത്രയോസിനെയും, ഫിലിപ്പോസിനെയും പറ്റി ബൈബിളില്‍ ”ഫിലിപ്പോസോ അന്ത്രയോസിന്റെയും, പത്രോസിന്റെയും പട്ടണമായ ബേത്ത്സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു” (യോഹ.1:44) എന്നു പരാമര്‍ശിക്കുന്നു.

 

ബേത്ത്സയിദയിലെ ജൂലിയാസ് ടൌണ്‍ പണി കഴിപ്പിച്ചത് ഹെരോദാ രാജാവായിരുന്നുവെന്ന് പ്രമുഖ യെഹൂദ ചരിത്ര കാരനായ ജോസീഫസ് രേഖപ്പെടുത്തിയതായി ചരിത്ര രേഖയുണ്ട്. ജൂലിയ അഗസ്തയുടെ ഓര്‍മ്മയ്ക്കായിട്ടായിരുന്നു ഈ ടൌണ്‍ പണിതത്.

 
ജൂലിയാസ് ഒരു സാധാരണ ഗ്രാമമായിരുന്നു. ഇതിനെ അറിയപ്പെടുന്ന ഒരു നഗരമായി വികസിപ്പിച്ചത് ഹെരോദാവായിരുന്നുവെന്ന് ജോസീഫസ് രേഖപ്പെടുത്തിയതായും ഗവേഷണത്തിനു നേതൃത്വം നല്‍കിയ യിസ്രായേലിലെ കിന്നരേത്ത് കോളേജിലെ ഗവേഷകനായ ഡോ. മോര്‍ദ്ദേഖായി അവിയാം അഭിപ്രായപ്പെടുന്നു.

 

റോമന്‍ കാലഘട്ടത്തിലെ ജീവിത ശൈലിയെ ഓര്‍പ്പിക്കുന്ന ഒരു കുളിമുറിയും തകര്‍ന്ന മണ്‍ പാത്രങ്ങളുടെ അവശിഷ്ടങ്ങളും മൊസൈക് ചെയ്ത തറകളും ഈ സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ അന്നത്തെ കാലത്തെ ഉയര്‍ന്ന ജീവിത നിലവാരത്തില്‍ ജീവിച്ചിരുന്നവരാണ് ഇവിടുത്തെ പ്രദേശ നിവാസികളെന്ന് കരുതാമെന്നും ഗവേഷകര്‍ പറയുന്നു.

 

സമുദ്ര നിരപ്പില്‍നിന്നും 700 അടി താഴ്ചയിലുള്ള സ്ഥലമാണ് ഉല്‍ഖനനത്തില്‍ കണ്ടെത്തിയ ഈ ചരിത്ര പ്രാധാന്യമുള്ള സ്ഥലം. ഇതിനെ ചരിത്രത്തില്‍നിന്നും നഷ്ടപ്പെട്ട സ്ഥലമായിട്ടാണ് ഗവേഷകര്‍ ഓര്‍പ്പിക്കുന്നത്. 2011-ല്‍ ഗവേഷണത്തിനു തുടക്കം കുറിച്ചുവെങ്കിലും ഇപ്പോഴാണ് ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.