പുരാതന ശീലോവില്‍നിന്ന് സമാഗമനകൂടാര കാലത്തെ മണ്‍ഭരണികള്‍ കണ്ടെടുത്തു
യെരുശലേം: യിസ്രായേലില്‍ പഴയ ശീലോവില്‍നിന്ന് സമാഗമന കൂടാര കാലത്ത് ഉപയോഗിച്ചിരുന്ന മണ്‍ ഭരണികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
ബൈബിളിലെ ശമര്യ പ്രദേശത്ത് പുരാതന യെഹൂദ നഗരമായിരുന്ന ശീലോവില്‍ യിസ്രായേലിന്റെ സിവില്‍ അഡ്മിനിസ്ട്രേഷന്റെ പുരാവസ്തു വിഭാഗം നടത്തിയ ഉല്‍ഖനനത്തിലാണ് മണ്ണിനടിയില്‍ നിന്നും മണ്‍ഭരണികള്‍ കണ്ടെടുത്തത്. ഇവ 20 ഇഞ്ചു വലിപ്പമുള്ളഴയാണ്.
പ്രത്യേക മുറികളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ചിലത് പൊട്ടിയ നിലയിലായിരുന്നു. ഭരണികളുടെ കാലപ്പഴക്കം പരിശോധിച്ച ഗവേഷകര്‍ ഇവ ബൈബിളിലെ മഹാ പുരോഹിതനായിരുന്ന ഏലിയുടെയും ശമുവേല്‍ പ്രവാചകന്റെയും കാലഘട്ടത്തിലുള്ളവയാണെന്ന് സ്ഥിരീകരിച്ചു.
യിസ്രായേല്‍ മക്കള്‍ ഫെലിസ്ത്യരോടു പടയ്ക്കിറങ്ങി തോറ്റപ്പോള്‍ ശീലോവില്‍നിന്നു യഹോവയുടെ നിയമ പെട്ടകം ആളയച്ചു വരുത്തിയ സംഭവം ബൈബിളില്‍ വിവരിക്കുന്നു. ( 1 ശമു.3,4 അദ്ധ്യായങ്ങള്‍ ). ഭരണികള്‍ കണ്ടെടുത്ത സ്ഥലം പുരാതന ശിലോവിലെ തെക്കന്‍ മതില്‍ക്കെട്ടിനടുത്തുനിന്നാണ്.
കണ്ടെടുത്ത ഭരണികള്‍ക്കൊപ്പം കുടിക്കുവാനുപയോഗിക്കുന്ന കപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഫെലിസ്ത്യര്‍ യിസ്രായേല്‍ മക്കളെ കീഴ്പ്പെടുത്തിയപ്പോള്‍ സംഭവിച്ച നാശനഷ്ടങ്ങളില്‍ ഇവയ്ക്ക് കേടു പറ്റിയതായിരിക്കാമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പുരാവസ്തു കോഓര്‍ഡിനേഷന്‍ ഓഫീസര്‍ ഹനീന ഹിസാമി അഭിപ്രായപ്പെടുന്നു.

