കെനിയയില്‍ തീവ്രവാദികള്‍ 7 ക്രൈസ്തവരെ കൊലപ്പെടുത്തി

Breaking News Top News

കെനിയയില്‍ തീവ്രവാദികള്‍ 7 ക്രൈസ്തവരെ കൊലപ്പെടുത്തി
ലാമുകൌണ്ടി: കിഴക്കന്‍ കെനിയയിലെ ലാമുകൌണ്ടിയില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ അല്‍ഷബാബ് നടത്തിയ രണ്ട് ആക്രമണങ്ങളില്‍ 7 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

 

പാണ്ടങ്ങോ, ജിമ, പോര്‍ണോ മോകോ എന്നീ ഗ്രാമങ്ങളിലെത്തി ക്രൈസ്തവരുടെ വീടുകള്‍ റെയ്ഡു ചെയ്താണ് ക്രൈസ്തവരെ വധിച്ചത്. ഇതോടൊപ്പം പാണ്ടങ്ങോ പോലീസ് സ്റ്റേഷനില്‍ സുരക്ഷാ സംവിധാനമെന്ന നിലയില്‍ നിയമിച്ച 3 പോലീസുകാരെയും തീവ്രവാദികള്‍ വധിക്കുകയുണ്ടായി.

 

അക്രമികള്‍ ക്രൈസ്തവരുടെ വീടുകള്‍ ‍, സ്ഥാപനങ്ങള്‍ എന്നിവ കൊള്ളയടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ക്രൈസ്തവര്‍ സെയ്ദ് മബിഗോ, മത്തേയി മലാത്തിയ, പീറ്റര്‍ മബരു, തെരേസിയോ മുനിയി, മവങ്ങാങ്ങി മുനേനി, കാറ്റന കരീസ ചായി, മുസൈക മയ്ത്തിയ എന്നിവരാണ്.

 
ജൂലൈ 5-ന് 200 ഓളം വരുന്ന തീവ്രവാദികള്‍ പാണ്ടങ്ങോ ഗ്രാമത്തിലെത്തി 3 പോലീസുകാരെ വെടിവെച്ചു കൊല്ലുകയായിരുന്നു. ജിമ, പോര്‍ണോ മോകോ ഗ്രാമങ്ങളില്‍ ക്രൈസ്തവരുടെ വീടു വീടാന്തരം കയറി ഇറങ്ങി വെടിവെച്ചും, വെട്ടിയും കൊലപ്പെടുത്തുകയായിരുന്നെന്ന് വിറ്റു നഗരത്തിലെ ചര്‍ച്ച് പാസ്റ്റര്‍ ഹെന്റി ദിവായോ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് 3 ഗ്രാമങ്ങളിലെ സ്കൂളുകള്‍ അടച്ചിടുകയുണ്ടായി.

 

നിരവധി ക്രൈസ്തവ കുടുംബങ്ങള്‍ നാടുവിട്ടു. ലാമു കൌണ്ടിയിലെ ജനവിഭാഗങ്ങള്‍ ഭൂരിപക്ഷവും കാര്‍ഷികവൃത്തി ചെയ്ത് ജീവിക്കുന്നവരാണ്. ചെറിയ കര്‍ഷകരും തൊഴിലാളികളുമാണ് അധികം പേരും. തൊഴില്‍ ചെയ്യുന്നവരുടെ പക്കലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചശേഷം തീവ്രവാദികള്‍ ക്രൈസ്തവരെ മാറ്റി നിര്‍ത്തി വെടിവെയ്ക്കുകയോ, കശാപ്പു ചെയ്യുകയോ ആണ് രീതി. 200 ഓളം ആളുകള്‍ വിറ്റു ചര്‍ച്ചില്‍ അഭയം തേടുകയുണ്ടായി.

 

സര്‍ക്കാര്‍ ക്രൈസ്തവരുടെ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നല്ല രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.