ഇറാക്കി ക്രൈസ്തവരെ നാടു കടത്തരുത്: ട്രംപിനോട് സുവിശേഷ ഉപദേശക സമിതി

Breaking News Middle East USA

ഇറാക്കി ക്രൈസ്തവരെ നാടു കടത്തരുത്: ട്രംപിനോട് സുവിശേഷ ഉപദേശക സമിതി
വാഷിംഗ്ടണ്‍ ‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തെ ആത്മീകമായി സഹായിക്കാന്‍ രൂപംകൊണ്ട ഈവാഞ്ചലിക്കല്‍ അഡ്വൈസറി ബോര്‍ഡ് ഇറാക്കി ക്രൈസ്തവരോടുള്ള ട്രംപിന്റെ നിലപാടിനെതിരെ ഉപദേശം നല്‍കി.

 

ഇറാക്കി ക്രൈസ്തവരെ നാടുകടത്തരുതെന്നും അവര്‍ ക്രിസ്തുവിനുവേണ്ടി പീഢനങ്ങള്‍ സഹിക്കുമ്പോള്‍ നമ്മള്‍ അവരെ സഹായിക്കുകയാണു വേണ്ടതെന്നും ഉപദേശം നല്‍കി.

 
അമേരിക്കയില്‍ അഭയം തേടിയ 100 ഇറാക്കി ക്രൈസ്തവര്‍ തിരികെ പോകണമെന്നുള്ള ട്രംപിന്റെ നിലപാടിനെതിരെയാണ് ഇവാഞ്ചലിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ ഇടപെടലുണ്ടായത്.

 

കഴിഞ്ഞ ആഴ്ച 30 സുവിശേഷകര്‍ വൈറ്റ് ഹൌസില്‍ എത്തി ട്രംപിന്റെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെയും സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയിരുന്നു. ട്രംപിന്റെ ദേഹത്ത് പാസ്റ്റര്‍മാരും സുവിശേഷ സഭാ നേതാക്കന്മാരും കൈവെച്ചു പ്രാര്‍ത്ഥിക്കുകയും ആശീര്‍വദിക്കുകയും ചെയ്തതിനു ശേഷമായിരുന്നു ഉപദേശക സമിതിയുടെ തീരുമാനം ട്രംപിനെ ഔദ്യോഗികമായി അറിയിച്ചത്.

 

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപ് പാസ്റ്റര്‍മാരെയും സുവിശേഷകരെയും ഉള്‍പ്പെടുത്തി ഭരണ കാര്യങ്ങളില്‍ ആത്മീക ഉപദേശം നല്‍കാനായി രൂപംകൊണ്ട സമിതിയാണ് ഇവാഞ്ചലിക്കല്‍ അഡ്വൈസറി ബോര്‍ഡ്. വൈറ്റ് ഹൌസിലെ ഓവല്‍ ഓഫീസില്‍ ഇവര്‍ എത്തി ദിനംപ്രതി പ്രാര്‍ത്ഥിക്കാറുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.