ക്രിസ്ത്യാനികള്‍ മതം മാറിയില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഇറാക്കി ഷെയ്ക്ക്
ക്രിസ്ത്യാനികളും, യെഹൂദന്മാരും ഇസ്ളാം മതത്തിലേക്കു ചേരുക, അല്ലാത്തപക്ഷം അവര്‍ കൊല്ലപ്പെടുകയോ അവര്‍ക്ക് വലിയ പിഴ ഇടുകയോ ചെയ്യുമെന്ന് ഷിയാ പുരോഹിതന്റെ ഭീഷണി.
ഇറാക്കിലെ ഷിയാ കേന്ദ്രത്തില്‍ നടത്തിയ മത പ്രഭാഷണത്തിലാണ് ഷെയ്ക്ക് അല്‍ ആ-അല്‍ മൌസാവിയുടെ ഭീഷണി ശബ്ദം ഉയര്‍ന്നത്. സംഭവം മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയാകളിലും വൈറലായി. ”ക്രിസ്ത്യാനികളും യെഹൂദന്മാരും അവിശ്വാസികളാണ്, അവര്‍ക്കെതിരെ ജിഹാദ് നടത്തേണ്ടി വരും.
അവര്‍ ഇസ്ളാം മതം സ്വീകരിച്ചില്ലെങ്കില്‍ യുദ്ധത്തില്‍ മരണം സ്വീകരിക്കേണ്ടി വരും” ഇങ്ങനെ പോകുന്ന അല്‍ -മൌസാവിയുടെ പ്രകോപന പ്രസംഗം. തന്റെ ഭീഷണി പ്രസംഗത്തില്‍ ഐ.എസിനേയും ഇയാള്‍ താരതമ്യം ചെയ്യുന്നുണ്ട്. വടക്കന്‍ ഇറാക്ക് പ്രവിശ്യയില്‍ 2014-ല്‍ ഐ.എസ്. തീവ്രവാദികളുടെ മുന്നറിയിപ്പില്‍ 1 ലക്ഷം ക്രിസ്ത്യാനികള്‍ക്ക് നാടുവിടേണ്ടിവന്നുവെന്നും അല്‍ -മൌസാവി ഓര്‍പ്പിക്കുന്നു.
ഷെയ്ക്കിന്റെ ഭീഷണി പ്രസംഗത്തിനെതിരെ 200 ഓളം ക്രൈസ്തവ കുടുംബങ്ങള്‍ കോടതിയില്‍ കേസ് കൊടുക്കുകയുണ്ടായി. ഷെയ്ക്കിന്റെ ഭീഷണി പ്രസംഗത്തെ തുടര്‍ന്ന് ക്രൈസ്തവര്‍ ആകമാനം ഭീതിയോടെയാണ് കഴിയുന്നത്.
കാരണം ഷെയ്ക്ക് എന്തു പറഞ്ഞാലും അത് കര്‍ശനമായി നടപ്പാക്കുന്നവരാണ് അനുയായികള്‍ . ചില മുസ്ലീം മതമൌലിക വാദികള്‍ക്കും, തീവ്രവാദികള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് ഇപ്പോഴത്തെ വിവാദ പ്രസംഗം. തീവ്രവാദികളുടെ ആക്രമണങ്ങളില്‍ എല്ലാം നഷ്ടപ്പെട്ട ഇറാക്കി ക്രൈസ്തവര്‍ ഈ അടുത്ത കാലത്ത് വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞു വരവെയാണ് വിവാദ ഭീഷണി പ്രസംഗം കൂടി ഉണ്ടായത്.
2003-ല്‍ ഇറാക്കില്‍ 15 ലക്ഷം ക്രൈസ്തവരുണ്ടായ സ്ഥാനത്ത് ഐ.എസ് ആക്രമണത്തെത്തുടര്‍ന്ന് 75 ശതമാനം പേരും രാജ്യം വിട്ട് മറ്റു രാഷ്ട്രങ്ങളില്‍ അഭയം തേടിയതായി ഇറാക്കി ക്രിസ്ത്യന്‍ അഭിഭാഷകന് ജോസഫ് സ്ലീവ് പറഞ്ഞു.

