22-ാമത് ചെറുവക്കല്‍ കണ്വന്ഷന് ; ഒരുക്കങ്ങള്‍ ആരംഭിച്ചു
ചെറുവക്കന്‍ : ഐ.പി.സി വേങ്ങൂര്‍ സെന്ററിന്റെയും നിലമേല്‍ , കിളിമാനൂര്‍ ഏരിയകളുടെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും 22-ാമത് വാര്‍ഷിക കണ്വന്ഷന് ഡിസംബര്‍ 21 മുതല്‍ 28 വരെ ന്യൂ ലൈഫ് ഗ്രൌണ്ടില് നടക്കും. കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്കായി വിവിധ സബ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചെറുവക്കല്‍ നടന്നുവരുന്ന ആത്മീയ സംഗമത്തിലൂടെ നൂറുകണക്കിനാളുകള്‍ രക്ഷിക്കപ്പെടുകയും അനേകര്‍ സ്നാനമേറ്റ് ക്രിസ്തുവിന്റെ സാക്ഷികളാവുകയും ചെയ്തു. ഇത്തവണയും സഭാ സംഘടനാ വേര്‍തിരിവൊന്നുമില്ലാതെ ഈ ഒത്തുചേരല്‍ ആയിരങ്ങള്‍ക്ക് ആത്മീയ നവോത്ഥാനത്തിനും വിടുതലിനും കളമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിസംബര്‍ 21 – ന് വൈകിട്ട് 6 മണിയ്ക്ക് സെന്റര്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്സണ് ഡാനിയേല്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ ബി വര്‍ഗ്ഗീസ്, ജോണ്സണ് മേമന, റ്റിനു ജോര്‍ജ്, പി.സി.ചെറിയാന് , വര്‍ഗ്ഗീസ് ഏബ്രാഹാം, ബാബു ചെറിയാന് , സുരേഷ് ബാബു, ഷിബു നെടുവേലില്‍ എന്നിവര്‍ പ്രസംഗിക്കും. പത്തനാപുരം ശാലേം വോയ്സ് സംഗീത ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. ക്രിസ്തീയ ഗാനരചയിതാക്കളും ഗായകരും പങ്കെടുക്കും.
22-ന് രാവിലെ 10 മണിയ്ക്ക് ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും വേങ്ങൂര്‍ സെന്ററിന്റെയും സണ്ടേസ്ക്കുള്‍ വാര്‍ഷികം, 23 മുതല്‍ 26 വരെ രാവിലെ 10 മണിയ്ക്കും ഉച്ചയ്ക്ക് 2 മണിയ്ക്കും ഉണര്‍വ്വ് യോഗം, 25-ന് 2 മണിയ്ക്ക് സഹോദരി സമാജം, വാര്‍ഷികം, 26-ന് 10 മണിയ്ക്ക് ഉണര്‍വ്വ് യോഗം 2 മണിയ്ക്ക് സണ്ടേസ്ക്കൂള്‍ പി.വൈ.പി.എ സംയുക്ത വാര്‍ഷികം, 27-ന് 9 മണി മുതല്‍ എന്‍ .എല്‍ .ബി.എസ് വൈദിക വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനം, 3 മണിയ്ക്ക്
സ്നാനശുശ്രൂഷ, 28-ന് സംയുക്ത സഭായോഗം.
27-ന് 1 മണിയ്ക്ക് 200 വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായത്തിന്റെ വിതരണോദ്ഘാടനം ശ്രീ. മുല്ലക്കര രത്നാകരന് എം.എല്‍ .എ നിര്‍വ്വഹിക്കും. സ്വയം തൊഴില്‍ കണ്ടെത്തലിന്റെ ഭാഗമായി തയ്യല്‍ പരിശീലനം ലഭിച്ച 10 യുവതികള്‍ക്കുള്ള തയ്യല്‍ മെഷീന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വാളിയോട് ജേക്കബ് വിതരണം ചെയ്യും. വാര്‍ഡ് മെമ്പര്‍ അഡ്വ. സാം. കെ. ഡാനിയേല്‍ ആശംസ അറിയിക്കും.
യോഗാനന്തരം വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വ്വീസും മറ്റ് യാത്രാ സൌകര്യങ്ങളും ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളികള്‍ക്കായി കണ്‍വന്‍ഷന്റെ രാത്രി യോഗങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961385460, 9495474034, 8907457555

