ദുഷ്ട ശക്തികളെ അകറ്റുന്ന സോപ്പ് വരുന്നു
അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദുഷ്ട ശക്തികള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. ഇതിനായി അനേകം പണം മുടക്കുന്നവരും കുറവല്ല.
അത്തരക്കാരെ ലക്ഷ്യമാക്കി വിപണന തന്ത്രമൊരുക്കി പുതിയ സോപ്പ് വരുന്നു. ഡ്രാക്കുളയെപ്പോലെ ചോര കുടിക്കുന്നവരുടെ കൈയ്യില്‍നിന്നും, ദുഷ്ട ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും രക്ഷിക്കുമെന്ന് വാഗ്ദാനം നല്കിയാണത്രേ സ്പെഷ്യല്‍ സോപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നത്.
പ്യോജോസ് പ്യുവര്‍ വെര്മോന്സ് സോപ്സ് എന്ന കമ്പനിയാണ് വാമ്പയര്‍മാരെ അകറ്റുവാന്‍ സഹായിക്കും എന്നു അവകാശപ്പെടുന്ന സോപ്പിന്റെ നിര്‍മ്മാതാക്കള്‍ . പരിശുദ്ധ ജലവും വെളുത്തുള്ളിയും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഹാന്‍ഡ് മെയ്ഡ് സോപ്പാണിത്. ആട്ടിന്‍ പാലും തേനും അതില്‍ ചേര്‍ക്കുന്നുണ്ട്.
ഇത്തരം ഒരു സോപ്പിന്റെ വില 10 ഡോളര്‍ ആണ്. പണം കൊയ്യാന്‍ എന്തെല്ലാം തന്ത്രങ്ങള്‍ !. യേശുക്രിസ്തു പറയുന്നു “പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തരുന്നു”. (ലൂക്കോ. 10:19)ദൈവകൃപ പ്രാപിച്ച ഏതൊരു വിശുദ്ധനും പേടിക്കേണ്ട കാര്യമില്ല. ദൈവവചനത്തിനു മുന്നില്‍ യാതൊരു ദുഷ്ട ശക്തിക്കും നിലനില്‍പ്പില്ല.