രാഗികളെ സന്ദര്‍ശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമെന്ന് ശാസ്ത്രജ്ഞര്‍

Breaking News Health

രാഗികളെ സന്ദര്‍ശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമെന്ന് ശാസ്ത്രജ്ഞര്‍
ലോകത്ത് രോഗികളെ സന്ദര്‍ശിക്കാത്തവരാരുമില്ല. എല്ലാവരും തങ്ങളുടെ ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ രോഗാവസ്ഥയില്‍ സന്ദര്‍ശിക്കുന്നത് പതിവാണ്.

 

ഇതു നല്ല കാര്യം തന്നെ. പക്ഷെ കൈയ്യില്‍ മൊബൈല്‍ ഫോണുമായി രോഗികളുടെ അടുത്തേക്കു പോലും പോകരുതെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറയിപ്പ്. കാരണം മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കുമ്പോള്‍ നിരവധി വൈറസുകളും ബൈക്ടീരിയകളും പുറത്തേക്കു വരികയും ഇത് രോഗിയില്‍ പ്രവേശിക്കുകയും രോഗം മൂര്‍ച്ഛിക്കാന്‍ ഇടവരുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ ‍. മൊബൈലില്‍ നിന്നുള്ള രോഗാണുക്കള്‍ രോഗിക്കു നല്‍കുന്ന മരുന്നിന്റെ വീര്യം കുറയ്ക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു.

 

രോഗികളെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ മാത്രമല്ല, ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്സുമാരും മറ്റു ജീവനക്കാരും മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് ഈ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. തിരുപ്പതി എസ്.വി. യൂണിവേഴ്സിറ്റിയിലെ മൈക്രോ ബയോളജി വിഭാഗം മേധാവിയായ എം. കുമാരി ചിത്തൂരിയാണ് പഠനം അവതരിപ്പിച്ചത്.

മൊബൈല്‍ ഫോണ്‍ മാത്രമല്ല രക്ത സമ്മര്‍ദ്ദം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും ഹാനികരമായ ബാക്ടീരിയാകള്‍ പുറത്തു വിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മുഴുവന്‍ ആശുപത്രികളിലും മൊബൈല്‍ ഫോണ്‍ വിമുക്തമാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.