നൈജീരിയായില്‍ ക്രൈസ്തവരുടെ 70 വീടുകള്‍ അഗ്നിക്കിരയാക്കി; 6 പേര്‍ക്ക് പരിക്ക്

Breaking News Global

നൈജീരിയായില്‍ ക്രൈസ്തവരുടെ 70 വീടുകള്‍ അഗ്നിക്കിരയാക്കി; 6 പേര്‍ക്ക് പരിക്ക്
ബോര്‍ണോ: നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം ക്രൈസ്തവരുടെ 70 വീടുകള്‍ തീവെച്ചു നശിപ്പിച്ചു.

 

ആക്രമണത്തില്‍ 6 വിശ്വാസികള്‍ക്ക് പരിക്കേറ്റു. നവംബര്‍ 25-ന് വെള്ളിയാഴ്ച രാത്രിയില്‍ ബോര്‍ണോ സംസ്ഥാനത്ത് ചിബോക്ക് നഗരത്തിനു സമീപം തളുലൈമാകലമ ഗ്രാമത്തിലാണ് ആക്രമണം അരങ്ങേറിയത്.

 

ആയുധങ്ങളുമായി ഇരച്ചെത്തിയ തീവ്രവാദികള്‍ ക്രൈസ്തവരുടെ വീടുകളും, കടകളും കൊള്ളയടിച്ചശേഷം തീവെയ്ക്കുകയായിരുന്നു. ആക്രമണത്തില്‍നിന്നും താമസക്കാര്‍ ഓടി രക്ഷപെട്ടതിനാല്‍ ആളപായം ഒന്നും സംഭവിച്ചില്ല. എന്നാല്‍ 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ക്രൈസ്തവര്‍ക്ക് സ്വാധിനമുള്ള ഈ ഗ്രാമത്തില്‍ രാത്രിയുടെ മറവില്‍ തീവ്രവാദികള്‍ ക്രൂരത കാട്ടുകയായിരുന്നു. ചിബോക്കില്‍ 2014 ഏപ്രിലില്‍ 276 ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ബോക്കോഹറാം തട്ടിക്കൊണ്ടു പോയിരുന്നു.

 

ഇവരില്‍ ചിലര്‍ രക്ഷപെട്ടുവന്നിരുന്നു. ചിലരെ തീവ്രവാദികള്‍ കഴിഞ്ഞ മാസം മോചിപ്പിച്ചു. ഇനിയും നൂറിലേറെ കുട്ടികള്‍ തീവ്രവാദികളുടെ കസ്റ്റഡിയില്‍ കഴിയുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.