ഇറാനില്‍ തീര്‍ത്ഥാടകരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 26 പേര്‍ മരിച്ചു

Breaking News Middle East Top News

ടെഹ്റാന്‍: ഇറാനില്‍ തീര്‍ത്ഥാടകരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 26 പേര്‍ മരിച്ചു. 28 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ദക്ഷിണ ഇറാനിലെ നഗരത്തിലാണ് അപകടമുണ്ടായത്.

ഇറാഖിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ഷിയാ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

ഇറാഖിലെ കര്‍ബലയിലേക്ക് തീര്‍ഥാടനത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

16,000 പേരാണ് ഈ വര്‍ഷം മാത്രം ഇറാനില്‍ വാഹനാപകടത്തില്‍ മരിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്..

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.