സിറിയയിലെ യുദ്ധം: 20 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു
അലെപ്പോ: സിറിയയില്‍ റഷ്യയുടെ സഹായത്തോടെ സൈന്യവും വിമതരും നടത്തുന്ന യുദ്ധത്തിനിടയില്‍ ക്രൈസ്തവരുടെ 20 ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്.
യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ച അലെപ്പോ നഗരത്തിലാണ് കൂടുതല്‍ ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടത്. എയര്‍ സ്ട്രൈക്സ് ആക്രമണങ്ങളാണ് ഇവിടെ കൂടുതല്‍ നടന്നു വരുന്നത്.
കത്തോലിക്കാ സഭ, ഓര്‍ത്തഡോക്സ് സഭ, പ്രൊട്ടസ്റ്റന്‍റ് – സുവിശേഷ വിഹിത സഭകള്‍ എന്നിവയുടെ ആരാധനാലയങ്ങളാണ് തകര്‍ക്കപ്പെട്ടിട്ടുള്ളത്.
ആക്രമണങ്ങളില്‍ നൂറുകണക്കിന് നിരപരാധികളായ ആളുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ക്രൈസ്തവരുമുണ്ട്. നൂറുകണക്കിനു വീടുകള്‍ , വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും തകര്‍ന്നു. പലരും ജീവനെ ഭയന്നു രക്ഷപെട്ടു പോയിട്ടുണ്ട്.
എന്നാല്‍ വീടും നാടും ഉപേക്ഷിക്കാന്‍ മനസ്സു വെയ്ക്കാത്തവര്‍ക്കാണ് ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത്.
ഇസ്ലാമിക് തീവ്രവാദികളുടെ സ്വാധീന മേഖലയാണ് അലെപ്പോ നഗരം. മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമായ നിരപരാധികളെയാണ് ഈ യുദ്ധം ബാധിക്കുന്നത്.

