ഇറ്റലിയിൽ അടിയന്തരാവസ്ഥ 

Breaking News Global Top News

റോം: കനത്ത ഭൂലനത്തില്‍ തകര്‍ന്നടിഞ്ഞ മധ്യ ഇറ്റലിയിലെ അമട്രിസില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്.

ഭൂകമ്പബാധിത മേഖലകളില്‍ ഇറ്റാലിയന്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 267 ആയി ഉയര്‍ന്നു.

മരിച്ചവരില്‍ നിരവധി വിദേശികളുമുണ്ട്. ദുരിതബാധിത മേഖലകളില്‍ അടിയന്തര ധനസഹായം അനുവദിച്ചു.

കൂടുതല്‍ പേര്‍ മരിച്ചത് അമട്രിസിലാണ്.

മൂന്നു ബ്രിട്ടീഷ് സ്വദേശികളെ ഉള്‍പ്പെടെ 193 പേരെയാണ് ഇവിടെ ഭൂചലനം തുടച്ചുമാറ്റിയത്.

5400 ഓളം രക്ഷാപ്രവര്‍ത്തകരാണ് ദുരന്തബാധിത മേഖലയിലുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.