നേപ്പാളില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്തതിനു 7 പേര്‍ അറസ്റ്റില്‍

Breaking News Global India

നേപ്പാളില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്തതിനു 7 പേര്‍ അറസ്റ്റില്‍
കാഠ്മാണ്ഡു: നേപ്പാളില്‍ സ്കൂളുകളില്‍ സുവിശേഷ ലഘുലേഖകള്‍ വിതരണം ചെയ്തു എന്നാരോപിച്ച് അദ്ധ്യാപകര്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തു.

 

നേപ്പാളില്‍ ക്രിസ്ത്യന്‍ മിഷന്‍ സംഘടനകള്‍ നടത്തി വരുന്ന സ്കൂളുകളിലാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്. ടീച്ച് നേപ്പാള്‍ എന്ന സംഘടനയുടെ സ്കൂളില്‍ ലഘുലേഖ വിതരണം ചെയ്തതിന് സംഘടനയുടെ 5 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

 

അതുപോലെ മൗണ്ട് വാലി അക്കാഡമി സ്കൂളില്‍ ലഘു ലേഖ നല്‍കിയതിന് പ്രിന്‍സിപ്പല്‍ പ്രകാശ് പ്രധാനെയാണ് അറസ്റ്റു ചെയ്തത്. പാസ്റ്റര്‍ ശക്തി പ്രധാനെ ബാക്കിയുള്ളവര്‍ അറസ്റ്റു വരിച്ചത്.

 

നിര്‍ബന്ധ മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്ന കുറ്റത്തിന് 2015-ലെ നേപ്പാളി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 (3) പ്രകാരമാണ് കേസെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബെല്‍ബഹാദുര്‍ പാണ്ടെ പറഞ്ഞു.

 

എന്നാല്‍ തങ്ങള്‍ നടത്തുന്ന സ്കൂളുകളില്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികളുണ്ട്, അവര്‍ക്കാണ് ലഘുലേഖകള്‍ നല്‍കിയതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. ആരേയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.