ചര്‍ച്ച് നടത്തുന്ന അഭയാര്‍ത്ഥി ക്യാമ്പിന് തീവെച്ചു, 5 പേര്‍ക്ക് പൊള്ളലേറ്റു

Breaking News Top News

ചര്‍ച്ച് നടത്തുന്ന അഭയാര്‍ത്ഥി ക്യാമ്പിന് തീവെച്ചു, 5 പേര്‍ക്ക് പൊള്ളലേറ്റു
മിണ്ടാനാവോ: ഫിലിപ്പൈന്‍സില്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്ന ടെന്‍റിനു തീവെച്ചു. കുട്ടികളടക്കം അഞ്ചു പേര്‍ക്കു തീപൊള്ളലേറ്റു.

 

തെക്കന്‍ ഫിലിപ്പൈന്‍സില്‍ ചര്‍ച്ച് ഓഫ് ദാവോയിലെ ഹാരാന്‍ മിഷന്‍ യുണൈറ്റഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭാ കോമ്പൗണ്ടില്‍ നടത്തി വന്നിരുന്ന അഭയാര്‍ത്ഥി ക്യാമ്പിനു നേരെയാണ് ഫെബ്രുവരി 24-നു പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്.

 

700 പേരോളം താമസിച്ചിരുന്ന ടെന്‍റില്‍ അക്രമികള്‍ ഗ്യാസ് ഓയില്‍ ഒഴിച്ച് തീവെയ്ക്കുകയായിരുന്നു. 5 പേര്‍ക്കു പരിക്കേറ്റു. ബുകിഡ്നണ്‍ ‍, സരിഗാവോ എന്നി പ്രവിശ്യകളില്‍ പട്ടാള ഓപ്പറേഷനുകളെത്തുടര്‍ന്ന് വീടും നാടും ഉപേക്ഷിക്കേണ്ടിവന്ന ഗോത്രവിഭാഗക്കാരെ പാര്‍പ്പിച്ചിരുന്ന ക്യാമ്പിനു നേരെയായിരുന്നു ആക്രമണം.

 

വിവരം അറിഞ്ഞെത്തിയ പ്രാദേശിക ഫയര്‍ഫോഴ്സ് സേനാ വിഭാഗം തീയണച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.