സുഡാനില്‍ രണ്ടു യുവ പാസ്റ്റര്‍മാര്‍ രണ്ടര മാസമായി അജ്ഞാത തടങ്കലില്‍
ഖാര്‍ത്തൂം: വടക്കന്‍ സുഡാനിലെ രണ്ടു യുവ പാസ്റ്റര്‍മാര്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ പിടിയിലമര്‍ന്നിട്ട് രണ്ടര മാസം പിന്നിടുന്നു.
ഔദ്യോഗികമായി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ പേലും ചെയ്തിട്ടില്ലാതിരിക്കെ ഈ രണ്ടു പാസ്റ്റര്‍മാരെ എവിടെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കാന്‍ പോലും തയ്യാറാകുന്നില്ല. പാസ്റ്റര്‍മാരായ ടെലാല്‍ റാത്ത, ഹസ്സന്‍ തവ്വര്‍ എന്നിവരാണ് സര്‍ക്കാരിന്റെ അജ്ഞാത തടവറയില്‍ കഴിയുന്നത്.
ഖാര്‍ത്തും യൂണിവേഴ്സിറ്റി ക്രിസ്ത്യന്‍ സ്റ്റുഡന്റ്സ് ഫെലോഷിപ്പ് നേതാവും സുഡാന്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഖാര്‍ത്തും നോര്‍ത്ത് സഭയുടെ സഹശുശ്രൂഷകനുമായ പാസ്റ്റര്‍ ടെലാല്‍ റാത്തയെ കഴിഞ്ഞ ഡിസംബര്‍ 12-ന് തന്റെ സ്വവസതിയിലെത്തിയ സുഡാന്‍ നാഷണല്‍ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി സര്‍വ്വീസിന്റെ (എന്‍ .ഐ.എസ്.എസ്.) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതേ സമയത്തുതന്നെ സുഡാന്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ നൈലിലെ ഒംദുര്‍മന്‍ സഭയിലെ സഹശുശ്രൂഷകനായ പാസ്റ്റര്‍ ഹസ്സന്‍ തൗവ്വലിനെയും സ്വവസതിയായ ഒംദുര്‍മനില്‍വച്ച് എന്‍ .ഐ.എസ്.എസ്. സംഘം കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നിട്ടും രണ്ടര മാസമായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഇവരെക്കുറിച്ചു യാതൊരു വിവരവും അധികൃതര്‍ പുറത്തു വിടുന്നില്ല.

