"തമ്പിയുടെ ഹൃദയം" കാലത്തെ അതിജീവിച്ച സ്നേഹവെളിച്ചം:ഓർമ്മകളിൽ നിന്ന് പുതുതലമുറയിലേക്ക്

“തമ്പിയുടെ ഹൃദയം” കാലത്തെ അതിജീവിച്ച സ്നേഹവെളിച്ചം:ഓർമ്മകളിൽ നിന്ന് പുതുതലമുറയിലേക്ക്

Breaking News Top News

“തമ്പിയുടെ ഹൃദയം” കാലത്തെ അതിജീവിച്ച സ്നേഹവെളിച്ചം:ഓർമ്മകളിൽ നിന്ന് പുതുതലമുറയിലേക്ക്
പി പി ചെറിയാൻ

വ്യാഴാഴ്ച ഒരു ഡെന്റിസ്റ്റ് ക്ലിനിക്കിലെ കാത്തിരിപ്പുമുറിയിലിരിക്കുമ്പോൾ വെറുതെ അവിടെയുള്ള ടേബിളിൽ കിടന്നിരുന്ന പുസ്തകങ്ങൾ മറിച്ചുനോക്കുകയായിരുന്നു ഞാൻ.

പെട്ടെന്നാണ് വർഷങ്ങളായി മനസ്സിൽ തങ്ങിനിന്നിരുന്ന ആ മലയാളം പുസ്തകം എന്റെ കണ്ണിൽപെട്ടത്: “തമ്പിയുടെ ഹൃദയം”.

ആ നിമിഷം എന്റെ മനസ്സ് പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ചു. നാലോ അഞ്ചോ വയസ്സുള്ളപ്പോൾ സൺഡേ സ്കൂളിൽ പഠിച്ച ആ പഴയ നാളുകൾ തിരികെയെത്തി.

വിശ്വാസജീവിതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകിയ അക്കാലത്ത് ഞങ്ങളെ ഏറെ സ്വാധീനിച്ച ഒന്നായിരുന്നു ഈ കൃതി.

ഇതിനിടയിൽ നേഴ്സ് വന്നു അകത്തേക്ക് കയറി വരാൻ ആവശ്യപ്പെട്ടു. ഫ്രണ്ട് ഡെസ്കിലെ സെക്രട്ടറിയുടെ അനുമതിയോടെ ഞാൻ ആ പുസ്തകം വാങ്ങി കയ്യിൽ സൂക്ഷിച്ചു.

അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ പന്ത്രണ്ടു മണിക്കൂർ ജോലിക്കെത്തിയപ്പോൾ ലഭിച്ച വിശ്രമ സമയത്തു മനസ്സിരുത്തി ആ പുസ്തകം പൂർണ്ണമായി വായിച്ചുതീർത്തു.

അമ്പതോ അറുപതോ വർഷങ്ങൾക്കുമുമ്പ് കണ്ട അതേ രൂപത്തിലും വലിപ്പത്തിലും മാറ്റമില്ലാതെ അത് വീണ്ടും കൈകളിലെത്തിയപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.

കാലവും തലമുറകളും മാറിമറിഞ്ഞെങ്കിലും, ഈ പുസ്തകം നൽകുന്ന സന്ദേശത്തിന്റെ പ്രസക്തി ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല.

ഒരു കുഞ്ഞിന്റെ ഹൃദയത്തെ പ്രതീകാത്മകമായി ചിത്രീകരിച്ച് ക്രിസ്തുവുമായുള്ള മനുഷ്യന്റെ ബന്ധം ലളിതമായി അവതരിപ്പിക്കുകയാണ് ഇതിൽ ചെയ്യുന്നത്.

ദൈവത്തെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളും, പിന്നീട് നേരിടുന്ന ആത്മീയ തകർച്ചയും, വീണ്ടും പ്രകാശത്തിലേക്ക് തിരികെവരുമ്പോൾ അനുഭവപ്പെടുന്ന നവീകരണവും വളരെ ലളിതമായി ഈ പുസ്തകം വരച്ചുകാട്ടുന്നു.

ബാല്യത്തിൽ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ ചിത്രങ്ങളും സന്ദേശവും അരനൂറ്റാണ്ടിനുശേഷവും മായാതെ നിന്നതിൽ അത്ഭുതമില്ല.ഇന്നത്തെ തലമുറയ്ക്കും ഏറെ ആവശ്യമായ ഒന്നാണ് “തമ്പിയുടെ ഹൃദയം” എന്ന് ഞാൻ വിശ്വസിക്കുന്നു.

കുട്ടികളിൽ ആത്മീയവും ധാർമ്മികവുമായ മൂല്യങ്ങൾ വളർത്താൻ മാതാപിതാക്കളും അധ്യാപകരും സഭകളും ഏറെ പരിശ്രമിക്കുന്ന കാലഘട്ടമാണിത്.

എന്നാൽ കുഞ്ഞുങ്ങളുടെ ഹൃദയത്തെ എളുപ്പത്തിൽ സ്പർശിക്കുന്ന ഇത്തരം ലളിതമായ കൃതികൾ ഇന്ന് അപൂർവ്വമാണ്. അതിനാൽത്തന്നെ ഈ പുസ്തകം വീണ്ടും വായനക്കാരിലേക്ക്, പ്രത്യേകിച്ച് പുതിയ തലമുറയിലേക്ക് എത്തിക്കേണ്ടതുണ്ട്.

ഈ ആഗ്രഹത്തോടെ ഞാൻ ഉടൻതന്നെ പ്രസാധകരുമായി ബന്ധപ്പെടുകയും കൂടുതൽ കോപ്പികൾ ആവശ്യപ്പെടുകയും ചെയ്തു. സന്തോഷപൂർവം അവരത് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതോടൊപ്പം മറ്റൊരു വലിയ ആഗ്രഹം കൂടി മനസ്സിലുണ്ട്—മലയാളം വായിക്കാൻ അറിയാത്ത അമേരിക്കയിലുള്ള നമ്മുടെ പുതിയ തലമുറയ്ക്കായി ഇതിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് ലഭ്യമാക്കുക.

ഭാഷയുടെ പരിമിതി കാരണം ഈ നല്ല സന്ദേശം,നല്ല കൃതി അവരുടെ കൈകളിലെത്താതിരിക്കരുതല്ലോ!

ചില പുസ്തകങ്ങൾ വെറും വായനയ്ക്കുള്ളതല്ല; അവ നമ്മുടെ ബാല്യത്തിന്റെ ഭാഗമാണ്, വിശ്വാസജീവിതത്തിന്റെ അടയാളങ്ങളാണ്.

അരനൂറ്റാണ്ടിനുശേഷം എന്റെ കൈകളിലെത്തിയ ഈ പുസ്തകം എന്നെ ഓർമ്മിപ്പിക്കുന്നത് ഒരു വലിയ സത്യമാണ്: നല്ല സന്ദേശങ്ങൾക്ക് കാലപ്പഴക്കമില്ല, അവയ്ക്ക് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള ശക്തിയുണ്ട്.

നമ്മുടെ ബാല്യത്തെ പ്രകാശപൂരിതമാക്കിയ ഇത്തരം നല്ല ആശയങ്ങൾ പുതിയ തലമുറയ്ക്കും കൈമാറാം. നമ്മുടെ ഓർമ്മകൾ അവർക്കൊരു വഴികാട്ടിയാകട്ടെ.

അഡിഷണൽ റിപ്പോർട്ട്:
തമ്പിയുടെ ഹ്യദയം
The heart of man എന്ന പേരിൽ All nations tract society Pretoria South Africa വളരെ വർഷങ്ങളായി പ്രസിദ്ധീകരിക്കുന്ന സുവിശേപ്രതിയാണ്.
മിക്ക ലോകഭാഷകളിലും സംസ്ക്യതമുൾപ്പടെ ഇൻഡൃൻ ഭാഷകളിലും സൗെജനൃമായി ലഭൃമാണ്.

നല്ല ഈടും കെട്ടും മട്ടും വിലകൂടിയ പേപ്പറിലും അത് പ്രസിദ്ധീകരിക്കുന്നു.

എന്നെ ആർ വിടുവിക്കും
Who sjall deliver me ?
എന്ന പേരിൽ വിശ്വപ്രസിദ്ധമായ ഒരു ട്രാക്റ്റും അവർ പ്രസിദ്ധീകരിക്കുന്നുണ്ട്.

ആര് കത്തഴുതിയാലും അവർ ഒരു ആറോ എട്ടോ പാക്കറ്റുകൾ ഫ്രീയായി പോസ്റ്റൽ ചാർജ്ജും അടച്ച് അയച്ചുതരും.

വീണ്ടും വേണമെങ്കിൽ വീണ്ടും എഴുതണം.എുത്തയച്ച് കപ്പൽ പാർസലിൽ
(Sea mail)എത്താൻ കുറഞ്ഞത് 20/30 ദിവസങ്ങൾ എടുക്കും.

ഈ പുസ്തകം ഡോ.കെപി യോഹന്നാന് വളരെ ഇഷ്ടപ്പെടുകയും അനുമതി വാങ്ങിയോ അല്ലാതെയോ അദ്ദേഹമാണ് ഇൻഡൃയിൽ തമ്പിയുടെ ഹ്യദയം എന്ന പേരിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

ആർക്ക് വേണമെങ്കിലും ഇംഗ്ലീഷിലോ ഏത് ഭാഷയിലോ അവർ അയച്ചുതരും.

വലിയ അളവിൽ വേണ്ടവർ പാടുപെട്ട് പുതിയത് വേറേ പ്രസിദ്ധീകരിക്കുന്നതിനേക്കാൾ , സകലഭാഷക്കാർക്കും വേണ്ടി ദൈവവചനം തയ്യാറാക്കുന്ന അവർക്ക് യേശുക്രിസ്തുവിന്റെ നാമത്തിൽ എന്തെങ്കിലും മാനൃമായി സാമ്പത്തീകസഹായവും ചെയ്ത് ഓാർഡർ ചെയ്താൽ നല്ലതാണ്.

തമ്പിയുടെ ഹ്യദയും മറ്റു ചില ഇൻഡൃൻഭാഷകിലും ഡോ.കെപി യോഹന്നാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവരും(GFA) ആർക്ക് വേണമെങ്കിലുംസൗജനൃമായി നൽകുമെങ്കിലും വലിയ അളവിൽ വേണമെങ്കിൽ തുച്ഛമായ തുക ഈടാക്കും.
അഡിഷണൽ റിപ്പോർട്ട്
Bro.Rejikumar R Acharya.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.