ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ മര്‍ദ്ദിച്ച് ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടു

ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ മര്‍ദ്ദിച്ച് ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടു

Asia Breaking News

ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ മര്‍ദ്ദിച്ച് ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടു

സുവിശേഷ പ്രവര്‍ത്തനത്തിനും ക്രിസ്ത്യന്‍ ജീവിതത്തിനും ഏറ്റവും കൂടുതല്‍ തടസ്സങ്ങളും പ്രതികൂലങ്ങളുമുള്ള രാജ്യങ്ങളില്‍ ഒന്നായ സൊമാലിയായില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് 20 കാരിയെ മാതൃ സഹോദരന്‍ വീട്ടില്‍ പൂട്ടിയിട്ടു.

മറിയം ഫാത്തുമ എന്ന പെണ്‍കുട്ടിയാണ് കടുത്ത ഉപദ്രവത്തിനു ഇരയായത്. മറിയം ഫെബ്രുവരി 15-ന് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനത്തിന്റെ ഒരു ഔട്ട്റീച്ച് ശുശ്രൂഷയിലാണ് ക്രിസ്തുവിനെ സ്വീകരിച്ചത്.

അതിനുശേഷം രഹസ്യമായി പ്രാര്‍ത്ഥനയിലും ആത്മീയ ജീവിതവും നയിച്ചു വരികയായിരുന്നു.

ഫാത്തുമയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞതിനാല്‍ ഒരു പട്ടണത്തില്‍ അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നു വന്നത്.

കടുത്ത മുസ്ളീം യാഥാസ്ഥിക കുടുംബമാണ് ഇവരുടേത്.

സെപ്റ്റംബര്‍ 27-ന് ഫാത്തുമ വീട്ടില്‍ ഇരുന്ന് യേശുവിനോട് പ്രാര്‍ത്ഥിക്കുന്നത് അമ്മാവന്റെ മകള്‍ കണ്ടു. അവള്‍ ഫാത്തുമയെ കഠിനമായി ശാസിക്കുകയും മറ്റ് കുടുംബാംഗങ്ങളോട് ക്രിസ്തുവിനെപ്പറ്റി സംസാരിക്കരുതെന്ന് പറയുകയും ചെയ്തു.

ശാസന കേട്ട ഫാത്തുമ കരയാന്‍ തുടങ്ങിയപ്പോള്‍ മറ്റ് കുടുംബാംഗങ്ങള്‍ അവരുടെ മതം മാറിയ വിവരം അറിഞ്ഞു. ഇതേത്തുടര്‍ന്ന് അമ്മാവന്‍ ഫാത്തുമയെ വിശ്വാസത്തില്‍നിന്നും പിന്‍തിരിക്കാന്‍ ശ്രമം നടത്തി.

പരാജയപ്പെട്ടപ്പോള്‍ മര്‍ദ്ദിക്കുകയും ആഹാരം പോലും നല്‍കാതെ വീട്ടില്‍ അടച്ചിടുകയുമായിരുന്നു.

ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ മുഖാന്തിരമായ വ്യക്തികളെക്കുറിച്ച് അറിയാന്‍ ബന്ധുക്കള്‍ ഫാത്തുമയില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ തന്നെ ശാരീരികമായി എത്ര ഉപദ്രവിച്ചാലും ആ വ്യക്തികളുടെ ഉറവിടം വെളിപ്പെടുത്തുകയില്ലെന്ന് ഫാത്തിമ പറഞ്ഞതായി ക്രിസ്തുവിനെ സ്വീകരിച്ചതിനുശേഷം ഫാത്തുമ തന്റെ സുഹൃത്തുക്കളോടും അകന്ന ബന്ധുക്കളോടും കൂടുതല്‍ തുറന്നു പറയാന്‍ തുടങ്ങിയെന്ന് സൊമാലിയയിലെ ഒരു രഹസ്യ ദൈവസഭാ കൂട്ടായ്മ സംഘം പറയുന്നു. സോമാലിയയിലെ ജനസംഖ്യയില്‍ 99 ശതമാനവും മുസ്ളീങ്ങളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.