യിസ്രായേല്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദന്റെ ശുദ്ധീകരണ കുളിമുറി കണ്ടെത്തി

യിസ്രായേല്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദന്റെ ശുദ്ധീകരണ കുളിമുറി കണ്ടെത്തി

Breaking News Top News

യിസ്രായേല്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദന്റെ ശുദ്ധീകരണ കുളിമുറി കണ്ടെത്തി

യെരുശലേം: തെക്കന്‍ യിസ്രായേലില്‍ കിര്യത്ത് ഗാറ്റിലെ പുതിയ കാര്‍മൈഗാറ്റ് പരിസരത്ത് അസാധാരണമായ എഞ്ചിനിയറിംഗ് പ്രവര്‍ത്തനത്തിലൂടെ 2000 വര്‍ഷം പഴക്കമുള്ള യഹൂദരുടെ ആചാരപരമായ ശുദ്ധീകരണ കുളിമുറി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയുടെ സംരക്ഷണ വകുപ്പ് അടുത്തിടെ കിര്യത്ത് ഗാട്ടിലെ കാര്‍മൈഗാറ്റില്‍ നടത്തിയ ഒരു പുരാവസ്തു ഖനനത്തിനിടെയാണ് രണ്ടാം യെരുശലേം ദൈവാലയ കാലത്തെ മിക്വെ (ആചാര കുളിമുറി) കണ്ടെത്തിയത്.

25 ടണ്‍ ഭാരമുള്ള ഇത് പിന്നീട് ദേശീയ നിധി വകുപ്പിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്രെയിന്റെ സഹായത്തോടെ വലിയ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.

മിക്വെ കണ്ടെത്തിയ സ്ഥലത്ത പുരാതന യെഹൂദ വാസസ്ഥലമായിരുന്നു. ഇവിടെനിന്നും കല്‍പ്പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.