റ്റി.പി.എം ജമ്മു & കശ്മീർ സെന്റർ കൺവൻഷൻ നാളെ മുതൽ

Convention

റ്റി.പി.എം ജമ്മു & കശ്മീർ സെന്റർ കൺവൻഷൻ നാളെ മുതൽ

ജമ്മു: ദി പെന്തെക്കൊസ്ത് മിഷൻ ജമ്മു & കശ്മീർ സെന്റർ വാർഷിക കൺവൻഷൻ നാളെ ഒക്ടോബർ 15 മുതൽ 18 വരെ തരോർ പോസ്റ്റ് സുക്കനി തലാബ് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 5.30 ന് സുവിശേഷ പ്രസംഗം.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച ഉച്ച കഴിഞ്ഞു 2.30 ന് യുവജന മീറ്റിങ്ങും നടക്കും.

ഞായറാഴ്ച രാവിലെ 9 ന് ജമ്മു & കശ്മീർ സെന്ററിലെ 10 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.