കേന്ദ്ര സമിതി മതപരമായ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

കേന്ദ്ര സമിതി മതപരമായ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

Breaking News India

കേന്ദ്ര സമിതി മതപരമായ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ചുള്ള ഉന്നത തല സമിതി (എച്ച്എല്‍സിഡിസി) കഴിഞ്ഞ 15 വര്‍ഷമായി ജില്ലകള്‍, വ്യാവസായിക ക്ളസ്റ്ററുകള്‍, അതിര്‍ത്തി ജില്ലകള്‍ എന്നിവിടങ്ങളിലെ മതപരമായ ജനസംഖ്യാ ശാസ്ത്രത്തിലെ പ്രകടമായ മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നും തേടിയതായി ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ മറ്റ് ഭരണപരമായ ഡാറ്റ സൈറ്റുകള്‍ കൂടാതെ വര്‍ഷങ്ങളായി വന്ന മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന സമയ ശ്രേണി ഡാറ്റ’, ജനസംഖ്യാ ശാസ്ത്രത്തിലെ പ്രധാന പ്രവണതകളെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തല്‍, 2011 മുതല്‍ ഗോത്ര ജനസംഖ്യയുടെ മതപരമായ ഘടനയെക്കുറിച്ചുള്ള ഡാറ്റ എന്നിവ കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ആറ് പ്രധാന മത വിഭാഗങ്ങളായ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, മുസ്ളീം, പാഴ്സി, ബുദ്ധ മതവിഭാഗങ്ങളുടെ കഴിഞ്ഞ 15 വര്‍ഷത്തെ വിവരങ്ങളാണ് സമിതി ആവശ്യപ്പെടുന്നത്.

ആധാര്‍ രജിസ്ട്രേഷന്‍ കാര്‍ഡുകള്‍, ആരാധനാലയങ്ങള്‍, ചില പ്രത്യേക പ്രദേശങ്ങളിലെ ജനസംഖ്യാ മാറ്റങ്ങള്‍ എന്നിവയുടെ വിവരങ്ങളും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.