യാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് വിമാനത്താവളത്തില്‍ എത്തിക്കാന്‍ സിയാല്‍

യാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് വിമാനത്താവളത്തില്‍ എത്തിക്കാന്‍ സിയാല്‍

Breaking News Kerala

യാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് വിമാനത്താവളത്തില്‍ എത്തിക്കാന്‍ സിയാല്‍

കൊച്ചി: വിമാനയാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് വിമാനത്താവളത്തില്‍ എത്തിക്കുന്ന പുതിയ സേവനത്തിനു നടപടിക്കൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

പദ്ധതിയുടെ പ്രായോഗികത പരിശോധിക്കുന്നതിനായി ഏജന്‍സിയെ ചുമതലപ്പെടുത്തുകയും പ്രാഥമിക പരീക്ഷണത്തിനു അനുമതി നല്‍കുകയും ചെയ്തതായി സിയല്‍ വൃത്തങ്ങള്‍ അറിയിച്ചു.

യാത്രക്കാരുടെ സൌകര്യം മുന്‍നിര്‍ത്തി രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ ഏജന്‍സി ജീവനക്കാര്‍ യാത്രക്കാരുടെ വീടുകളില്‍ നേരിട്ടെത്തി ലഗേജുകള്‍ ശേഖരിക്കും.

ഇവ വെയര്‍ ഹൌസുകളിലേക്ക് മാറ്റിയശേഷം വിമാനത്താവള ടെര്‍മിനലിനു പുറത്തുള്ള പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കും.

സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് യാത്രക്കാരില്ലാതെ ലെഗേജ് ടെര്‍മിനലിനുള്ളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍ യാത്രക്കാര്‍ ഈ കേന്ദ്രത്തിലെത്തി ലഗേജ് വാങ്ങി സ്വന്തമായി ടെര്‍മിനലിനുള്ളിലേക്ക് കൊണ്ടുപോകണം.

വീടുകളില്‍നിന്നു ശേഖരിക്കുന്നതു മുതല്‍ വിമാനത്താവളത്തിലെത്തിക്കുന്നതുവരെ ലഗേജുകളുടെ നീക്കം ഡിജിറ്റലായി ട്രാക്ക് ചെയ്യാനാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.