ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാലുള്ള ബുദ്ധിമുട്ടുകള്‍
നമ്മുടെ ശരീരത്തില്‍ അത്യാവശ്യമായും ഉണ്ടാകേണ്ട ഒരു ഘടകമാണ് ഇരുമ്പ് (അയണ്‍). ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നത് ഓക്സിജന്‍ വിതരണത്തെയും കോശങ്ങളുടെ ഊര്ജ്ജോല്പ്പാദനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറയുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍: വേണ്ടത്ര ഉറങ്ങിയാലും മാറാത്ത ക്ഷീണം ഉണ്ടാകുന്നതാണ്. ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഇരുമ്പിന്റെ അംശം പ്രധാനമാണ്. അടുത്തതായി എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നതാണ്.
ശരീരത്തില്‍ ആവശ്യത്തിനു ചൂട് ഉല്‍പ്പാദിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള ശേഷിയെ ഇരുമ്പിന്റെ കുറവ് ബാധിക്കുന്നതുകൊണ്ടാണ് ഇത്.
ക്ഷീണം, വിളര്‍ച്ച എന്നിവ ഉണ്ടാക്കുന്നു. അതുപോലെ ചെറു ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ ചവിട്ടി കയറുമ്പോഴും കിതപ്പ് അനുഭവപ്പെടുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്.
മറ്റൊന്ന് പതിവിലും കൂടുതല്‍ മുടി കൊഴിച്ചിലുണ്ടാക്കുന്നു. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ മുടികൊഴിച്ചിലിനു കാരണമാകുന്ന ടെലോജെന്‍ എഫ്ളുവിയം എന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
അവസാനമായി ചര്‍മ്മത്തിലും കണ്ണിന്റെ അടിഭാഗങ്ങളിലുമായി വിളര്‍ച്ച ഉണ്ടാകുന്നു.
മുഖത്തിന്റെ നിറ വ്യത്യാസത്തിനും പുറമെ കണ്ണിന്റെ ഉള്ളിലെ ലെന്‍സിന് ചുറ്റുമുള്ള ഭാഗം സാധാരണയേക്കാള്‍ കൂടുതല്‍ വെളുത്തതായി കാണപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്.

