ഹെബ്രോന്‍ മലയില്‍ 567 പുതിയ ഭവനങ്ങള്‍ക്കായി യിസ്രായേല്‍ അംഗീകാരം നല്കി
മൌണ്ട് ഹെബ്രോന്‍ റീജിയണല്‍ സൌണ്സിലിലെ രണ്ട് സമൂഹങ്ങള്‍ക്കായി 567 പുതിയ ഭവന യൂണിറ്റുകള്‍ക്ക് ഹയര്‍ പ്ളാനിംഗ് കൌണ്‍സില്‍ അംഗീകാരം നല്കി.
അസയേലില് 342 യൂണിറ്റുകളും ബെയ്റ്റ് ഹഗായയില് 225 യൂണിറ്റുകളും. 2001-ല്‍ സ്ഥാപിതമായ അസയേല്‍ യെഹൂദ്യയിലെയും ശമര്യയിലെയും യുവ സമൂഹങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
അവിടെ താമസിക്കുന്ന ഏകദേശം 100 കുടുംബങ്ങള്‍ ഇതുവരെ താല്‍ക്കാലിക ഭവനങ്ങളിലാണ് താമസിച്ചു വരുന്നത്.
25 വര്‍ഷത്തിനു ശേഷം ഈ അംഗീകാരം ലഭിക്കുന്നത് പുതിയ കുടുംബങ്ങളെയും ഉള്‍പ്പെടുത്തുന്നതും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതുമാണ്.
1983-ല്‍ സ്ഥാപിതമായ ബെയ്റ്റ് ഹഗായയിലെ 225 ഭവന യൂണിറ്റുകള്‍ക്കായുള്ള പദ്ധതിക്കും അംഗീകാരം ലഭിക്കും.
ഹെബ്രോന്‍ മലയിലെ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നത് മേഖലയിലെ മറ്റ് സമൂഹങ്ങളുടെയും നഗരങ്ങളുടെയും സുരക്ഷയ്ക്കും കാരണമാകുമെന്ന് ധനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ബെസലേല്‍ സ്മോട്രിച്ച് പറഞ്ഞു.

