ഗുരുതരമായ അപകടത്തില്‍ കോമയില്‍ കിടന്ന യുവാവ് സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ട അനുഭവ സാക്ഷ്യം

ഗുരുതരമായ അപകടത്തില്‍ കോമയില്‍ കിടന്ന യുവാവ് സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ട അനുഭവ സാക്ഷ്യം

Breaking News Global

ഗുരുതരമായ അപകടത്തില്‍ കോമയില്‍ കിടന്ന യുവാവ് സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ട അനുഭവ സാക്ഷ്യം

2021-ലായിരുന്നു ആ ദുര്‍ഘട നിമിഷം ഗേബ് പോയ്റോട്ട് എന്ന യുവാവ് തന്റെ ഇലക്ട്രിക് സ്കേറ്റ് ബോര്‍ഡില്‍ നടപ്പാതയിലൂടെ ഓടുകയായിരുന്നു.

ഗേബിന്‍ സ്കേറ്റ് ബോര്‍ഡ് റോഡില്‍ എന്തോ ഇടിച്ചതിനെത്തുടര്‍ന്ന് ആറടി ഉയരത്തില്‍നിന്ന് വായുവിലേക്ക് തെറിച്ചു വീണു. ഹെല്‍മെറ്റ് ഇല്ലാതെ നടപ്പാതയിലേക്ക് തലകീഴായി ഇടിച്ചു വീണു.

ആ കാഴ്ച കണ്ട ജോണ്‍ മൈക്കിള്‍ ഓര്‍ക്കുന്നു. താനും സുഹൃത്തും കൂടി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അവന്‍ റോഡില്‍ നിലത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

കണ്ണുകള്‍ അടഞ്ഞിരുന്നു. ഞങ്ങള്‍ അവനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഗേബ് നീ മരിക്കില്ല, നീ ജീവിക്കും…. പെട്ടന്നു തന്നെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് കുതിച്ചു. ഉടന്‍തന്നെ ഞങ്ങളും ആശുപത്രിയിലേക്കു പോയി.

ഗേബിന്റെ മാതാപിതാക്കളെ വിവരം അറിയിച്ചു. അവര്‍ സംസ്ഥാനത്തിനു പുറത്തായിരുന്നു. ഗേബിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നതായി കണ്ടെത്തി. ട്രോമ കെയറിലാക്കി.

തലച്ചോറിനേറ്റ പരിക്കില്‍ സബ്ഡ്യൂറല്‍ രക്തസ്രാവം, ഇന്‍ട്രാ പാരെന്‍ ചൈമന്‍ രക്തസ്രാവം, ചതവ് എന്നിവ ഉള്‍പ്പെടുന്നു.

അദ്ദേഹത്തിനു സുഖപ്പെടാന്‍ ആവശ്യമായ ഓക്സിജന്‍ പിന്തുണ കൊടുക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഇല്ല എന്നു മാത്രമാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.

ഗേബ് ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞു ഒട്ടേറെ സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയില്‍ നിറഞ്ഞു. വന്നവര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

അന്നു രാത്രി ഒന്നിച്ചു കൂടിയവര്‍ ഒരു ആരാധനയും പ്രാര്‍ഡത്ഥനയും നടത്തി ലൈവായി സോഷ്യല്‍ മീഡിയായില്‍ ലോകത്തോടു വിളിച്ചു പറഞ്ഞു ഗേബിനായി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി.

ഡോക്ടര്‍മാര്‍ ഇനി പ്രതീക്ഷയില്ലെന്ന് സൂചന നല്‍കി. അങ്ങനെ 18 ദിവസം കോമയില്‍ കിടന്ന ഗേബ് അന്നു തനിക്ക് അനുഭവപ്പെട്ട ദൈവത്തിന്റെ ദിവ്യ സാന്നിദ്ധ്യം ഇപ്പോള്‍ വെളിപ്പെടുത്തി.

ദൈവത്തിന്റെ പുത്രീ പുത്രന്മാരായ വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ടു. സ്വര്‍ഗ്ഗത്തിന്റെ വീക്ഷണ കോണില്‍ നിന്നാണ് ഞാന്‍ അത് കണ്ടത്.

സ്വര്‍ഗ്ഗത്തിലെ സിംഹാസന മുറിയിലേക്ക് എത്തപ്പെട്ട നമ്മുടെ പ്രാര്‍ത്ഥനകള്‍ പിതാവിന്റെ മുന്‍ഗണനയില്‍ സ്വര്‍ഗ്ഗം മുഴുവന്‍ ശ്രദ്ധയോടെനില്‍ക്കുന്നു. ദൈവം നമ്മുടെ പ്രാര്‍ത്ഥനയില്‍ ആനന്ദിക്കുന്നു.

ഗേബ് സാക്ഷീകരിക്കുന്നു. ആശുപത്രിയില്‍ ഗേബിന്റെ അവസ്ഥ വഷളായിത്തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടു.

അഥവാ ജീവിതം തിരികെകിട്ടിയാല്‍ ഒരിക്കലും പഴയതുപോലെ ആകില്ലെന്നും മുന്നറിയിപ്പു നല്‍കി. 18 ദിവസം കോമയില്‍ത്തന്നെ തുടര്‍ന്നു. എടുത്ത കുടുംബ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ വന്നു പ്രാര്‍ത്ഥിച്ചു.

എന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞാന്‍ കണ്ടു. ആ പ്രാര്‍ത്ഥനകള്‍ ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് നേരിട്ടു പോകുന്നത് ഞാന്‍ കണ്ടു.

യഥാര്‍ത്ഥത്തില്‍ എന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ആ പ്രാര്‍ത്ഥനകളായിരുന്നു. ഗേബ് സാക്ഷീകരിക്കുന്നു. അങ്ങനെ ജിഞ്ചര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് ഗേബിനെ ശ്രദ്ധിച്ചു. വളരെ ഉത്തേജിതനായിരിക്കുന്നതായി കണ്ടു.

“ഗേബ്, ഗേബ് എന്നെ നോക്കൂ നീ ഉണര്‍ന്നിരിക്കുകയാണോ ജിഞ്ചര്‍ അവനോടു സംസാരിച്ചു. അങ്ങനെ ഗേബ് മരണത്തിന്റെ നിഴലില്‍നിന്നും ജീവിതത്തിലേക്ക് തിരികെ വന്നു.

ഉറക്കത്തില്‍നിന്നും എഴുന്നേറ്റപ്പോള്‍ എനിക്ക് വളരെ അസ്വസ്ഥത തോന്നി. ഗേബ് തന്റെ അനുഭവം പറയുന്നു.

കാരണം ഞാന്‍ അവിടെ പോയിരുന്നു. ഒരു വിദേശിയേപ്പോലെയായിരുന്നു എനിക്ക് തോന്നിയത്. അതെ വളരെ വിചിത്രമായിരുന്നു.

കാരണം ഞാന്‍ 18 ദിവസം മുമ്പ് ഉണ്ടായിരുന്ന അതേ ശരീരത്തിലാണ് ഇപ്പോള്‍. ഗേബ് ദിവസങ്ങള്‍ക്കുശേഷം ആശുപത്രി വിട്ടു. എന്റെ അത്ഭുതകരമായ സൌഖ്യം കണ്ടിട്ട് ഡോക്ടര്‍മാരും നേഴ്സുമാരും സ്തബ്ധരായി.

ഇത് ദൈവത്തിന്റെ കൃപയാല്‍ സംഭവിച്ചു. പ്രാര്‍ത്ഥനയുടെ ഫലം എന്താണെന്ന് ഈ അത്ഭുത വിടുതല്‍ ദൈവജനത്തെ ഓര്‍പ്പിക്കുന്നു.

ഗേബ് വഅറിയപ്പെടുന്ന ഒരു യൂട്യൂബറും പ്രഭാഷകനും തന്റെ അനുഭവ സാക്ഷ്യം വിവരിക്കുന്ന 18 ഡെയ്സ് ഇന്‍ ഹെവന്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.