പുക വലിക്കുന്നവര്‍ക്ക് മാത്രമല്ല ശ്വസിക്കുന്നവര്‍ക്കും അപകടമെന്ന് പഠനം

പുക വലിക്കുന്നവര്‍ക്ക് മാത്രമല്ല ശ്വസിക്കുന്നവര്‍ക്കും അപകടമെന്ന് പഠനം

Health

പുക വലിക്കുന്നവര്‍ക്ക് മാത്രമല്ല ശ്വസിക്കുന്നവര്‍ക്കും അപകടമെന്ന് പഠനം

പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.

അതുപോലെ പുകവലിക്കാര്‍ പുറത്തു വിടുന്ന പുക ശ്വസിക്കുന്നവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

പാസ്സീവ് സ്മോക്കിങ്ങിന്റെ അപകടത്തെക്കുറിച്ച് ലാന്‍സെറ്റ് പബ്ളിക് ഹെല്‍ത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

2023-ല്‍ ഇന്ത്യയില്‍ 44.4 കോടി ആളുകള്‍ പരോക്ഷ നപുകവലിക്കല്‍ അഥവാ പാസ്സീവ് സ്മോക്കിങ്ങിനിരയായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പരോക്ഷ പുകവലിക്ക് ഇരയാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

1990-ല്‍ 2,17,000 പേരുടെ മരണത്തിനിടയാക്കിയ പരോക്ഷ പുകവലി 2023 ആയപ്പോഴേക്കും 3,25,600 പേരെ മരണത്തിലേക്കു നയിച്ചു.

ഏകദേശം 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.