ക്രൈസ്തവരെ ജീവനോടെ പെട്ടിക്കുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തിക്കൊന്നു

Breaking News Middle East Top News

ക്രൈസ്തവരെ ജീവനോടെ പെട്ടിക്കുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തിക്കൊന്നു
ബാഗ്ദാദ്: ഇറാക്കില്‍ ഐ.എസ്. തീവ്രവാദികളുടെ ക്രൂരതകളെക്കുറിച്ച് ഒരു ഇറാക്കി സൈനികന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. ഇറാക്ക് തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ ഐ.എസ്. തീവ്രവാദികള്‍ ആക്രമണം നടത്തുന്ന കാലം.

 

2014 ജൂണില്‍ ഇറാക്ക് സൈന്യത്തില്‍പ്പെട്ട ചില പട്ടാളക്കാരെ തീവ്രവാദികള്‍ പിടികൂടി. കൂട്ടത്തില്‍ മൊസൂളുകാരനായ പട്ടാളക്കാരന്‍ കാരം സാദും പിടിയിലായി. ഇദ്ദേഹം മുന്നു രാത്രികളില്‍ ഐ.എസിന്റെ തടവറയില്‍ കഴിയേണ്ടിവന്നു.

 

തീവ്രവാദികളുടെ പിടിയിലായ ചില ക്രൈസ്തവരെ ഭീകരര്‍ ശവപ്പെട്ടിപോലുള്ള പെട്ടികളില്‍ ജീവനോടെ കിടത്തി പെട്ടി പൂട്ടി അകം ഉള്‍പ്പെടെ തീകത്തുവാനുള്ള സജ്ജീകരണം ഒരുക്കി പെട്ടിക്ക് തീകൊളുത്തി കൊലപ്പെടുത്തുന്ന ഭയാനകമായ രംഗത്തിനു സാക്ഷിയാകേണ്ടിവന്ന കഥ കഴിഞ്ഞ മാസം ഒരു സ്വതന്ത്ര പത്ര പ്രവര്‍ത്തകനോട് വിവരിച്ചപ്പോഴാണ് തീവ്രവാദികളുടെ ക്രൂരതകളുടെ ഒരു ഉദാഹരണം കൂടി പുറം ലോകം അറിഞ്ഞത്.

 

ഇത്തരത്തില്‍ നിരവധി ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമാകേണ്ടിവന്നുവെന്നും, താനും മരണത്തിനു കീഴടങ്ങേണ്ടിവരുമെന്നു ഉറപ്പായപ്പോള്‍ തന്ത്രപരമായി രക്ഷപെടുകയായിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഇതിനായി രണ്ടും കല്‍പ്പിച്ച് തങ്ങളെ നിരീക്ഷിക്കാനായി നിര്‍ത്തിയിരുന്ന കാവല്‍ ഭടനെ സമീപിച്ച് ബാത്ത് റൂമില്‍ക്കയറി അയാളെ കീഴ്പ്പെടുത്തി തന്ത്രപരമായി രക്ഷപെടുകയായിരുന്നുവെന്ന് സാദ് വെളിപ്പെടുത്തി.

 

3 ദിവസം ഭീകരരുടെ കസ്റ്റഡിയില്‍ കഴിഞ്ഞപ്പോള്‍ ദിവസവും ഒരു ആപ്പിളും ഒരു ബ്രഡ് കഷണവും മാത്രമായിരുന്നു കഴിക്കാന്‍ തന്നിരുന്നത്. എത്ര ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും, നാടുവിട്ടുവെന്നും ഇപ്പോഴും കണക്കുകള്‍ വ്യക്തമല്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.