എഐയുടെ അതിവേഗ കുതിപ്പ് അപകടകരം: മന്ദഗതിയിലാക്കണമെന്ന് എഐ സിഇഒ
ന്യുയേര്ക്ക്: നിര്‍മ്മിത ബുദ്ധി വ്യവസായത്തിന്റെ അതിവേഗ വികസനം മന്ദഗതിയിലാക്കണമെന്ന് എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമേദി.
പൂര്‍ണ സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ വികസനം വേഗത്തിലാക്കാവു. അല്ലെങ്കില്‍ പന്ത്രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ ഇന്റര്‍നെറ്റും നിയന്ത്രിക്കാന്‍ കഴിയുന്ന ശേഷിയിലേക്ക് എഐ മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
മോഡലുകള്‍ അതിവേഗം കൈവരിക്കുന്നതിനുമുമ്പ് ഒന്നോ രണ്ടോ വര്‍ഷം കൂടി കിട്ടിയാല്‍ അപകട സാദ്ധ്യത കുറയ്ക്കാനാകും.
അപകടസാദ്ധ്യതകള്‍ ഒഴിവാക്കാന്‍ എഐ കമ്പനികളില്‍ പരിശോധന നടത്താന്‍ പുറത്തുനിന്നുള്ള സുരക്ഷാ വിദഗ്ദ്ധര്‍ക്ക് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഐയുടെ സുരക്ഷാ ആശങ്ക ഉയര്‍ത്തി ആന്ത്രോപിക്കിലെ ചില ജീവനക്കാര്‍ അടുത്തിടെ രാജിവെച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു.

