വ്യായാമത്തിനിടെ ശരീരം നല്‍കുന്ന ചില അസ്വഭാവിക സൂചനകള്‍ ശ്രദ്ധിക്കണം

വ്യായാമത്തിനിടെ ശരീരം നല്‍കുന്ന ചില അസ്വഭാവിക സൂചനകള്‍ ശ്രദ്ധിക്കണം

Health

വ്യായാമത്തിനിടെ ശരീരം നല്‍കുന്ന ചില അസ്വഭാവിക സൂചനകള്‍ ശ്രദ്ധിക്കണം

ഇന്നത്തെ ജീവിത ശൈലിയില്‍ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് വ്യായാമം ചെയ്യുക എന്നത്.

ആരോഗ്യകരമായ ശരീരത്തിന് വ്യായാമം ആവശ്യമാണ്. വ്യായമം ചെയ്യുന്നതിനിടെ മരണം സംഭവിക്കുന്ന വാര്‍ത്തകള്‍ ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്.

ശരീരത്തിനു താങ്ങുന്നതിലധികം വ്യായാമം ചെയ്യുന്നത് ചിലപ്പോള്‍ മരണത്തിലേക്കു വരെ നയിച്ചേക്കാമെന്നു ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

അമിതമായ വ്യായാമം ഹൃദയാരോഗ്യത്തെ വരെ ബാധിക്കുമെന്നാണ് ഹൈദരാബാദില്‍നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍കുമാര്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.

കഠിനമായ വ്യായാമങ്ങള്‍ ചിലപ്പോഴൊക്കെ ഗൌരവകരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാല്‍ ഇതിനര്‍ത്ഥം വ്യായാമം അപകടകരമാണ് എന്നല്ല.

വ്യായാമം യഥാര്‍ത്ഥത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രധാന ഘടകമാണ്. ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, അകാലമരണം മുതലായവ പ്രതിരോധിക്കുവാന്‍ വ്യായാമത്തിനു വലിയ പങ്കുണ്ട്. ആഴ്ചയില്‍ 150 മുതല്‍ 300 മിനിറ്റോളം മിതമായ വ്യായാമങ്ങള്‍ മുതിര്‍ന്നവര്‍ ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു.

കഠിനമായ ശീരീരിക പ്രവര്‍ത്തനം ഹൃദയത്തിന്റെ ജോലി ഇരട്ടിയാക്കുകയും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗമുള്ളവരില്‍ ഇത് ഹൃദയാഘാത സാദ്ധ്യത കൂട്ടുകയും ചെയ്യുന്നു.

ഉദാസീനമായ ജീവിത ശൈലി നയിക്കുകയും പൊടുന്നനവെ അതികഠിനമായ വ്യായാമം ചെയ്യുകയും ചെയ്യുന്നത് ഹൃദയത്തെ തകരാറിലാക്കും.

രാവിലെ സോഫായില്‍നിന്നും നേരെ മാരത്തോണിലേക്കു പോകാതെ പകരം നടക്കാന്‍ പോവുകയും തുടര്‍ന്നു മാരത്തോണ്‍ ഓട്ടത്തിനു പാകമാക്കുകയുമാണ് ചെയ്യേണ്ടത്.

വ്യായാമത്തിനിടെ അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ നിസ്സാരമാക്കാതെ ഗൌരവമായിട്ടെടുക്കണം.

നെഞ്ചുവേദനയോ, സമ്മര്‍ദ്ദമോ അനുഭവപ്പെടുക, കുഴഞ്ഞുവീഴുക, ശ്വാസതടസ്സം, പെട്ടന്ന് വ്യായാമം ചെയ്യാന്‍ കഴിയാതെ വരിക എന്നിവയുള്ളവരും ഹൃദ്രോഗം ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വ്യായാമം ചെയ്യുക. ഡോ. സുധീര്‍ കുമാര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.