ബഹിരാകാശത്തേക്ക് ലിഫ്റ്റ് ഒരുക്കാന്‍ ഗവേഷകര്‍: നീളം ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍
ബഹിരാകാശത്തേക്കു നീളുന്ന 66,000 മൈല്‍ (ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍) ദൈര്‍ഘ്യമുള്ള സ്പേസ് എലിവേറ്റര്‍ (ബഹിരാകാശത്തേക്ക്) നിര്‍മ്മിക്കാന്‍ പദ്ധതിയുമായി ഒരു സംഘം ഗവേഷകര്‍.
അതിശക്തമായ ഒരു കേബിള്‍ ഭൂമദ്ധ്യരേഖയ്ക്കു സമീപം ഉറപ്പിച്ച് ഭൂസ്ഥിര ഭ്രമണപഥത്തിനപ്പുറത്തേക്ക് നീട്ടി ബഹിരാകാശത്തുള്ള ഒരു ഭാര നിയന്ത്രണ സംവിധാനത്തിന്റെ സഹായത്തോടെ അത് വലിച്ചു നിര്‍ത്തുന്നതാണ് പദ്ധതി.
ഇതിന്റെ ഏറ്റവും വലിയ ഗുണം ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കുന്നില്ല. മാത്രമല്ല ഇത് ചെലവു കുറഞ്ഞതും സുരക്ഷിതവുമായിരിക്കും. ബഹിരാകാശത്തേക്ക് ഒരു പാലം പോലെ ഇത് പ്രവര്‍ത്തിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഇത് പ്രവര്‍ത്തിപ്പിക്കാം. ബഹിരാകാശത്തേക്കു വിടുന്ന ഈ കേബിള്‍ നിര്‍മ്മികമകാന്‍ ആവശ്യമായത്ര ശക്തിയും ഭാരവുമുള്ള ഒരു വസ്തു കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ നിര്‍ണ്ണായകമായിരിക്കുന്ന ഘടകം.
ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയവയില്‍ വച്ച് ഏറ്റവും മികച്ച വസ്തു ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ സ്പെയ്സ് എലിവേറ്റര്‍ കണ്‍സോര്‍ഷ്യം പറയുന്നത്.
ക്ളൈംബേഴ്സ് എന്ന പേരിലുള്ള പ്രത്യേക വാഹനങ്ങള്‍ ഈ കേബിളിലൂടെ മുകളിലേക്ക് സഞ്ചരിക്കുകയും മനുഷ്യര്‍, ചരക്കുകള്‍, ഉപകരണങ്ങള്‍ എന്നിവയെയും ബഹിരാകാശത്തേക്ക് എത്തിക്കുകയും ചെയ്യും.
ഏകദേശം ഒരു മീറ്റര്‍ വീതിയുള്ളതും ഏകദേശം ഒരു ലക്ഷം കിലോമീറ്റര്‍ നീളമുള്ളതുമായിരിക്കും നിര്‍ദ്ദിഷ്ട ഘടന. സ്റ്റീലിനേക്കാള്‍ ഏകദേസം 100 മടങ്ങ് ശക്തിയുള്ളതും അതേസമയം ഭാരം കുറഞ്ഞതും വന്‍ തോതില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതുമായ വസ്തുവാണ് ഇതിനായി ആവശ്യമായി വരുന്നത്.
ഇലക്ട്രോണിക്സിലും മറ്റ് വ്യവസായങ്ങളിലും നിലവില്‍ ഉപയോഗിച്ചു വരുന്ന അതിശക്തമായ പോളി ക്രിസ്റ്റലൈന്‍ ഗ്രാഫീന്‍ ആണ് ഗവേഷകര്‍ ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
നേര്‍ത്തതും തുടര്‍ച്ചയായതുമായ ഘടനയില്‍ ക്രമീകരിച്ചിരിക്കുന്ന കാര്‍ബണ്‍ ആറ്റങ്ങള്‍ അടങ്ങിയതാണ് ഗ്രാഫീന്‍.
ഇതിന്റെ പോളി ക്രിസ്റ്റലൈന്‍ രൂപം ഒന്നിലധികം ചെറിയ ക്രിസ്റ്റല്‍ വിഭാഗങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വലിയ തോതില്‍ നിര്‍മ്മിക്കുന്നത് എളുപ്പമാണെന്ന് ഗവേഷകര്‍ പറയുന്നു.

