യേശുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നരകത്തില്‍ പോകും എന്നു വിമാനയാത്രയില്‍ പ്രസംഗിച്ച പാസ്റ്റര്‍മാര്‍ക്ക് പിഴ ചുമത്തി

യേശുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നരകത്തില്‍ പോകും എന്നു വിമാനയാത്രയില്‍ പ്രസംഗിച്ച പാസ്റ്റര്‍മാര്‍ക്ക് പിഴ ചുമത്തി

Asia Breaking News

യേശുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നരകത്തില്‍ പോകും എന്നു വിമാനയാത്രയില്‍ പ്രസംഗിച്ച പാസ്റ്റര്‍മാര്‍ക്ക് പിഴ ചുമത്തി

യാത്രക്കാരോട് ഉച്ചത്തില്‍ പ്രസംഗിച്ചതിനും ക്യാബിന്‍ ക്രീവിന്റെ നിര്‍ത്താന്‍ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ നിരസിച്ചതിനും ആഭ്യന്തര വിമാന സര്‍വ്വീസ് തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തിയും രണ്ട് കൊറിയന്‍ പാസ്റ്റര്‍മാര്‍ക്ക് സിയോള്‍ സതേണ്‍ ഡിസ്ട്രിക്ട് കോടതി ആഗസ്റ്റ് 18-ന് 1 മില്യണ്‍ വോണ്‍ (723 ഡോളര്‍) വീതം പിഴ ചുമത്തി.

മാര്‍ച്ച് 12-ന് ഗിബോയിലേക്ക് പറക്കുമ്പോള്‍ 64-ഉം, 68-ഉം വയസ് പ്രായമുള്ളവരിലൊരാള്‍ യേശുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ പോകും എന്ന് ഉച്ചത്തില്‍ ഇടനാഴിയിലൂടെ മുന്നോട്ടു പുറകോട്ടും സഞ്ചരിച്ച് പ്രസംഗിച്ചു.

മറ്റേ പാസ്റ്ററും ഹല്ലേലുയ്യാ എന്ന് ഉച്ചത്തില്‍ പറയുകയും മറ്റേ പാസ്റ്ററുടെ പ്രസംഗം ആവര്‍ത്തിക്കുകയും ചെയ്തു.

യാത്രക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട് പ്രതികരിച്ചു. വിമാന ജീവനക്കാരും പ്രശ്നത്തില്‍ ഇടപെട്ടു. ജീവനക്കാരുടെയും യാത്രക്കാരുടെയും ആവര്‍ത്തിച്ചുള്ള എതിര്‍പ്പുകളും അഭ്യര്‍ത്ഥനകളും ഇരുവരും അവഗണിച്ചു.

ഏകദേശം 13 മിനിറ്റോളം രംഗം കലുഷുതമായി. ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

വിചാരണയില്‍ വ്യോമയാന സുരക്ഷാ നിയമ പ്രകാരമുള്ള ശല്യപ്പെടുത്തല്‍, വിമാന യാത്ര തടസ്സപ്പെടുത്തല്‍ എന്നീ കുറ്റം ചുമത്തി ഇരുവര്‍ക്കും കോടതി പിഴ ചുമത്തുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.