എനര്‍ജി ഡ്രിങ്കുകള്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍

എനര്‍ജി ഡ്രിങ്കുകള്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍

Health

എനര്‍ജി ഡ്രിങ്കുകള്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍

എനര്‍ജി ഡ്രിങ്കുകള്‍ നല്ലൊരു വിഭാഗം ആളുകളും പതിവായി ഉപയോഗിക്കുന്നുണ്ട്. ഇവ ചില സമയങ്ങളില്‍ നമുക്ക് ഊര്‍ജ്ജം നല്‍കുമെങ്കിലും ഇവയുടെ സ്ഥിരമായ ഉപയോഗം പല്ലുകള്‍ക്ക് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പല്ലുകളില്‍ പഴുപ്പുണ്ടാക്കുമെന്ന് ആളുകള്‍ക്ക് അറിയാം. പക്ഷെ ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന അമ്ളങ്ങള്‍ കാരണം അവ വായുടെ ആരോഗ്യത്തിനു ദോഷകരമായിത്തീരുന്നു.

എനര്‍ജി ഡ്രിങ്കുകളിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് വായിലെ ബാക്ടീരിയകള്‍ക്ക് വളരാന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.

ഈ ബാക്ടീരിയകള്‍ ഉല്‍പ്പാദിപ്പിക്കുന്ന അമ്ളങ്ങള്‍ പല്ലുകളെ സംരക്ഷിക്കുന്ന കടുപ്പമേറിയ പുറംപാളിയേയും ഇനാമലിനെയും നശിപ്പിക്കുന്നു.

എനര്‍ജി ഡ്രിങ്കുകളില്‍ പഞ്ചസാരയുടെ അളവ് കുറവായാലും സുരക്ഷിതമാകണമെന്നില്ല. ഇത്തരം പാനീയങ്ങളില്‍ സിട്രിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് തുടങ്ങിയ അമ്ളങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവയും ദോഷകരമാണ്. എനര്‍ജി ഡ്രിങ്ക് പല്ലുകളില്‍ പുളിപ്പ് ഉണ്ടാക്കാന്‍ സാദ്ധ്യതയേറ്റുന്നു.

അതുപോലെ ഉമിനീരിന്റെ സംരക്ഷണശേഷി എനര്‍ജി ഡ്രിങ്കുകള്‍ കുറയ്ക്കുന്നു. ഇതുമൂലം ആസിഡ് ആക്രമണങ്ങളില്‍നിന്നും പല്ലുകളെ സംരക്ഷിക്കാന്‍ ഉമിനീരിനു കഴിയാതെ വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.