നിന്നുകൊണ്ട് വെള്ളം കുടിച്ചാല്‍ പല പ്രശ്നങ്ങള്‍

Breaking News Health

നിന്നുകൊണ്ട് വെള്ളം കുടിച്ചാല്‍ പല പ്രശ്നങ്ങള്‍
ജീവിതത്തില്‍ ഏറെ തിരക്കുള്ളവരാണ് നമ്മള്‍ . അതുകൊണ്ടുതന്നെ പലപ്പോഴും ഭക്ഷണത്തിനും വെള്ളം കുടിക്കുന്നതിനുപോലും നമുക്ക് സമയം ലഭിക്കാറില്ല. ഭക്ഷണം കഴിക്കുന്നതില്‍ പല ക്രമീകരണങ്ങളും നാം ഒരുക്കിയെടുത്തിട്ടുണ്ട്. എന്നാല്‍ വെള്ളം കുടിക്കുന്നതിലും ഉണ്ട് കാര്യങ്ങള്‍ .

 

പലപ്പോഴും നമ്മള്‍ നിന്നുകൊണ്ടാകും വെള്ളം കുടിക്കുക. അത് നമ്മുടെ ശരീരത്തില്‍ നിരവധി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരില്‍ പല തരത്തിലുള്ള അസുഖങ്ങള്‍ കണ്ടുവരുന്നുണ്ട്. വയറിനെയും ആമാശയത്തിനെയും ബാധിക്കുന്ന പല തരത്തിലുള്ള അസുഖങ്ങളാണ് കണ്ടുവരുന്നത്.

 

വെള്ളം നിന്നുകൊണ്ട് കുടിക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ ഫുഡ് കനാലിലേക്ക് എത്തുകയും അത് അടിവയറ്റിലേക്ക് വീഴുകയും ചെയ്യുന്നു. അത് ആമാശയത്തേയും ചുറ്റുമുള്ള അവയവങ്ങളേയും ബാധിക്കുന്നു. നമ്മള്‍ തുടര്‍ച്ചയായി ഈ രീതിയില്‍ വെള്ളം കുടിക്കുമ്പോള്‍ അത് ദഹന പ്രക്രീയയേയും ബാധിക്കുന്നതിനു കാരണമാകുന്നു.

 

പ്രധാനമായും ഇത് ബാധിക്കുന്നത് വൃക്കകളെയാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വൃക്കയില്‍ ഫില്‍റ്ററേഷന്‍ (അരിക്കല്‍ ) കൃത്യമായി നടക്കുന്നില്ല. അതിനാല്‍ മലിന്യമായത് മൂത്രസഞ്ചിയിലോ രക്തത്തിലോ കലരുകയും ചെയ്യുന്നു. കൂടാതെ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് സന്ധിവാതത്തിനും കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.