ഭീകരതയ്ക്കെതിരായ യുദ്ധം: 25 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 45,000 യു.എസ്. സൈനികരും ഉദ്യോഗസ്ഥരം

ഭീകരതയ്ക്കെതിരായ യുദ്ധം: 25 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 45,000 യു.എസ്. സൈനികരും ഉദ്യോഗസ്ഥരം

Breaking News USA

ഭീകരതയ്ക്കെതിരായ യുദ്ധം: 25 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 45,000 യു.എസ്. സൈനികരും ഉദ്യോഗസ്ഥരം

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചങ്ക് തകര്‍ക്കപ്പെട്ട 9/11 ഭീകരാക്രമണത്തിന്റെ 25-മത്തെ വാര്‍ഷികത്തോട് അടുക്കുമ്പോള്‍ ഇതുവരെയായി വിവിധ രാജ്യങ്ങളില്‍ ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ഏകദേശം 45,000 യു.എസ്. സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2001 സെപ്റ്റംബര്‍ 11 ന് അമേരിക്കന്‍ ഇരട്ട ടവര്‍ ആക്രമണത്തിനുശേഷം അല്‍ഖ്വയ്ദ, താലിബാന്‍, മറ്റ് ഭീകര സംഘടനകള്‍ എന്നിവയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ളിയു ബുഷ് തുടക്കമിട്ട ആഗോള യുദ്ധം ഇന്നും തുടരുകയാണ്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ യു.എസ്. പ്രസിഡന്റുമാര്‍ ലക്ഷക്കണക്കിനു യുവാക്കളെയും യുവതികളെയും വിദേശ സംഘര്‍ഷങ്ങളിലും മറ്റും പോരാടാനായി അയച്ചിട്ടുണ്ട്.

ഇത് ആള്‍ നാശം മാത്രമല്ല കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും സൃഷ്ടിച്ചു. ഇതുവരെയായി ഏകദേശം 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപ്പെടുത്തി.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഏറ്റവും കൂടുതല്‍ അമേരിക്കക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരില്‍ ഭൂരിഭാഗവും 25 വയസില്‍ താഴെയുള്ള വെള്ളക്കാരായ യുവാക്കളാണെന്ന് ഡിസിഎസ് ഡാറ്റ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.