കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്നത് ഇറച്ചിയോ മുട്ടയോ?
ശരീരത്തില്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി നാം ആദ്യം ചിന്തിക്കുന്നത് കോഴിയിറച്ചിയെക്കുറിച്ചും മുട്ടയെക്കുറിച്ചുമാണ്.
പോഷകങ്ങള്‍ നിറഞ്ഞ ഇവ രണ്ടിലും പോഷകങ്ങളുടെ അളവ് കലോറിയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രകടമായ വ്യത്യാസമുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
കുറഞ്ഞ കലോറിയും കൂടുതല്‍ പ്രോട്ടീനും ലഭിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
യു.എസ്.എഎ ഡാറ്റ പ്രകാരം 100 ഗ്രാം വേവിച്ച തൊലി കളഞ്ഞ ചിക്കന്‍ ബ്രസ്റ്റും 100 ഗ്രാം പുഴുങ്ങിയ മുട്ടയും തമ്മിലുള്ള പോഷക മൂല്യം നോക്കിയാല്‍ ഇവയാണ്. ചിക്കന്‍ ബ്രസ്റ്റ്: 31 ഗ്രാം പ്രോട്ടീന്‍/165 കലോറി / 3.6 ഗ്രാം കൊഴുപ്പ്
പുഴുങ്ങിയ മുട്ട: 12.6 ഗ്രാം പ്രോട്ടീന്‍/ 155 കലോറി/ 10.6 ഗ്രാം കൊഴുപ്പ്.
മുട്ടയെ അപേക്ഷിച്ച് ഇരട്ടിയിലധികം പ്രോട്ടീന്‍ ചിക്കന്‍ നല്‍കുന്നുണ്ട്.
ഒപ്പം ഇതില്‍ കൊഴുപ്പും വളരെ കുറവാണ്.

