ഹൃദയരോഗം മുന്‍കൂട്ടി അറിയിച്ച് ആപ്പിള്‍ വാച്ച്; കായികതാരത്തിനു ജീവന്‍ തിരിച്ചുകിട്ടി
ന്യൂഡെല്‍ഹി: ഗുരുതരമായ ഹൃദയ രോഗം മുന്‍കൂട്ടി കണ്ടെത്തി മുന്നറിയിപ്പ നല്‍കി കായിക താരത്തിന്റെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ആപ്പിള്‍ വാച്ച് സംവിധാനം.
ട്രയാത്ത്ലണ്‍ മല്‍സരത്തിനായുള്ള പരിശീലനത്തിനിടെ ഹൃദയമിടിപ്പ് അസാധാരണമായി ഉയര്‍ന്നപ്പോള്‍ ആപ്പിള്‍ വാച്ചിലെ ഇസിജി ഫീച്ചര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കോണര്‍ എന്ന അത്ലറ്റിക്കിന് രോഗ വിവരം തിരിച്ചറിയാന്‍ സഹായകരമായത്.
പരിശീലന സമയത്ത് ഹൃദയ മിടിപ്പ് മിനിറ്റില്‍ 219 വരെയായി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോണര്‍ വാച്ചിലെ ഇസിജി ആപ്പ് വഴി പരിശോധന നടത്തുകയായിരുന്നു.
ഹൃദയമിടിപ്പില്‍ അസാധാരണമായ വ്യതിയാനം ഉണ്ടെന്ന് വാച്ച് മുന്നറിയിപ്പ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് തനിക്ക ഗുരുതരമായ ഹൃദയ രോഗമുണ്ടെന്ന് ഇദ്ദേഹം അറിയുന്നത്.
ഉടന്‍ തന്നം കോണറിനെ തുറന്ന ഹൃദയ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി ജീവന്‍ രക്ഷിക്കുകയായിരുന്നു. തനിക്ക് പുതിയൊരു ജീവന്‍ നല്‍കിയതിന് ആപ്പിള്‍ വാച്ചിന് നന്ദി പറയുന്നതായി കോണര്‍ വ്യക്തമാക്കി.
ആപ്പിള്‍ വാച്ച് സീരിസ് 4 മുതലുള്ള മോഡലുകളിലും ആപ്പിള്‍ വാച്ച് അള്‍ട്രാ സീരീസുകളിലും ലഭ്യമായ ഇസിജി സംവിധാനമാണ് രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സഹായകരമായത്.
മുമ്പും പലര്‍ക്കും സമാനമായ രീതിയില്‍ അപകട നിലയിലുള്ളവര്‍ക്ക് ആപ്പിള്‍ വാച്ചിലെ ഹെല്‍ത്ത് ഫീച്ചറുകള്‍ സഹായകരമായിട്ടുണ്ട്.

