പൊതു പരിപാടികളില്‍ ദൈവത്തെക്കുറിച്ച് മിണ്ടരുത്: ക്രിസ്ത്യന്‍ രാഷ്ട്രമായ കാനഡയില്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം

പൊതു പരിപാടികളില്‍ ദൈവത്തെക്കുറിച്ച് മിണ്ടരുത്: ക്രിസ്ത്യന്‍ രാഷ്ട്രമായ കാനഡയില്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം

Breaking News Europe

പൊതു പരിപാടികളില്‍ ദൈവത്തെക്കുറിച്ച് മിണ്ടരുത്: ക്രിസ്ത്യന്‍ രാഷ്ട്രമായ കാനഡയില്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം

കാനഡയില്‍ ജൂലൈ അവസാനം പുറപ്പെടുവിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് കടുത്ത ഉല്‍ക്കണ്ഠ സൃഷ്ടിച്ചു.

കാനേഡിയന്‍ സായുധ സേനയിലെ അംഗങ്ങള്‍ പൊതു പ്രസംഗങ്ങളില്‍ കാനഡ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മീയതയ്ക്കോ അല്ലെങ്കില്‍ വിശ്വാസ പാരമ്പര്യത്തിനോ പ്രത്യേക വാക്കുകളോ പ്രവര്‍ത്തി ചിഹ്നങ്ങളോ ഉപയോഗിക്കാതെ സംസ്ഥാന മതപരവും ആത്മീയവുമായ നിഷ്പക്ഷതയുടെ തത്വം ഉയര്‍ത്തിപ്പിടിക്കണം എന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ മതപരമായ പ്രത്യേക ഭാഷ ഉപയോഗിക്കരുത്. പൊതു പരിപാടികളിലെ പ്രാര്‍ത്ഥനകളുടെ സ്ഥാനത്ത് ആത്മീക ചിന്തകള്‍ ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്.

എന്നിരുന്നാലും ഇത് ശവസംസ്ക്കാര ചടങ്ങുകള്‍ക്ക് ബാധകമല്ല. സ്വകാര്യ പാസ്റ്ററല്‍ ക്രമീകരണങ്ങളില്‍ പ്രാര്‍ത്ഥിക്കാനും ദൈവത്തെ പരാമര്‍ശിക്കാനും ചാപ്ളെയ്നുകള്‍ക്ക് ഇപ്പോഴും അനുവാദമുണ്ട്.

ഈ ഉത്തരവുകളില്‍ തങ്ങള്‍ക്ക് അഗാധമായ ഉല്‍ക്കണ്ഠ ഉണ്ടെന്ന് കാനഡയിലെ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് പറഞ്ഞു. ഈ നയം പ്രാര്‍ത്ഥന നിരോധിക്കുന്നതിനപ്പുറം പോകുന്നു.

ചിലര്‍ ദൈവത്തില്‍ വിശ്വസിക്കുകയും മറ്റുള്ളവര്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തേക്കാം എന്ന് ഇഎഫ്സിയുടെ സീനിയര്‍ അംബാസിഡറും പ്രസിഡന്റ് എമെറിറ്റിസും കാനേഡിയന്‍ മിലിട്ടറി ചാപ്ളെയ്നുകള്‍ക്കായുള്ള ഇന്റര്‍ഫെയ്ത്ത് കമ്മറ്റി അംഗവുമായ ബ്രൂസ് ക്ളെമന്‍ഗര്‍ പറഞ്ഞു.

കാനഡയിലെ ജനസംഖ്യയില്‍ 53.3 ശതമാനം പേരും ക്രൈസ്തവരാണ്. 34.6 ശതമാനം മതപരമായി ബന്ധം ഇല്ലാത്തവരോ നിരീശ്വരവാദികളോ ആണ്.

ഇസ്ളാം (4.9 ശതമാനം) ഹിന്ദുമതം (2.3 ശതമാനം), സിഖ് മതം 2.1 ശതമാനം, ബുദ്ധ മതം 1.9 ശതമാനം ആണ്.

ക്രൈസ്തവരില്‍ 29.9 ശതമാനം കത്തോലിക്കരും ബാക്കിയുള്ളവര്‍ സുവിശേഷ വിഹിത പെന്തക്കോസ്ത് വിഭാഗങ്ങളുമാണ്. കാനഡ പൊതുവെ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായി കണക്കാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.