രക്ഷാപ്രവര്‍ത്തകരുടെ വിളി ദുഷ്ട ശക്തികളുടേതെന്ന് കരുതി മലനിരയില്‍ കുടുങ്ങിയവര്‍ പ്രതികരിച്ചില്ല
ബീജിംഗ്: അന്ധവിശ്വാസം മൂലം മലനിരയില്‍ കുടുങ്ങിയ യാത്രികര്‍ രക്ഷാ പ്രവര്‍ത്തകരോട് പ്രതികരിക്കാതെ മൌനം പാലിച്ചു. ചൈനയില്‍ ഡീറിനിവുതനുള്ള ഹുവൈറു വന മേഖലയിലാണ് നാടകീയ സംഭവം അരങ്ങേറിയത്.
ഔഷധ സസ്യങ്ങള്‍ തേടി കാടു കയറിയ 73 കാരനും 58 കാരിയുമാണ് മല നിരയില്‍ കുടുങ്ങിയത്. ഇരുവരും കാടുകയറി വൈകിയിട്ടും തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
കേള്‍വി പരിമിതികളുള്ള ഇവര്‍ കയ്യില്‍ ഫോണോ ഭക്ഷണമോ കരുതിയിരുന്നില്ല.
രാത്രി മുഴുവന്‍ തിരച്ചില്‍ തുടര്‍ന്ന രക്ഷാസേന ഇരുവരുടെയും പേരുകള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. 17 മണിക്കൂറുകള്‍ക്കുശേഷം ഇരുവരെയും കണ്ടെത്തി.
അവശരായ ഇരുവരും തൊട്ടടുത്ത് ഉണ്ടായിട്ടും എന്തുകൊണ്ട് വിളികേട്ടില്ല എന്ന ചോദ്യത്തിന് ഇവര്‍ നല്‍കിയ മറുപടി കേട്ട് രക്ഷാപ്രവര്‍ത്തകര്‍ ഞെട്ടി.
മലനിരകളില്‍വച്ച് പരിചയക്കാരുടെ ശബ്ദത്തില്‍ ദുഷ്ട ശക്തികള്‍ വിളിക്കാറുണ്ടെന്നും അതിനു മറുപടി നല്‍കിയാല്‍ അത് ജീവന്‍ നഷ്ടപ്പെടുത്തുമെന്വുള്ള ഭയംകൊണ്ടാണ് മിണ്ടാതിരുന്നതെന്നും തങ്ങള്‍ വിളി കേട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.

