മുടി കൊഴിച്ചിലിനു കാരണമാകുന്ന ചില ഭക്ഷണങ്ങള്‍

മുടി കൊഴിച്ചിലിനു കാരണമാകുന്ന ചില ഭക്ഷണങ്ങള്‍

Health

മുടി കൊഴിച്ചിലിനു കാരണമാകുന്ന ചില ഭക്ഷണങ്ങള്‍

ഇന്ന് മുടി കൊഴിച്ചില്‍ എന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ അനേകരാണ്.

നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിനുകള്‍ എന്നിവയെല്ലാം രക്തയോട്ടത്തിലൂടെയാണ് മുടിയുടെ വേരുകളിലേക്ക് എത്തുന്നത്. ഇതിനു തടസ്സം നില്‍ക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

അവ നിയന്ത്രിക്കുന്നത് നല്ലതാണ്. മധുര പലഹാരങ്ങളും അമിതമായ പഞ്ചസാരയുമടങ്ങിയ ഭക്ഷണങ്ങളുമാണ് ഇവയില്‍ പ്രധാനം.

വല്ലപ്പോഴുമൊക്കെ ആവശ്യത്തിന് മധുര പലഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പതിവായി കഴിക്കുന്നതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

സ്ഥിരമായി മധുരം കഴിക്കുന്നത് രക്തത്തില്‍ ഗ്ളൂക്കോസിന്റെയും ഇന്‍സുലിന്റെയും അളവ് പെട്ടന്ന് കൂടാന്‍ കാരണമാകും.

ഇത് ശരീരത്തില്‍ വീക്കമുണ്ടാക്കുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നതിനുള്ള വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു.

കൂടാതെ മൈദ, വൈറ്റ് ബ്രഡ് പോലെയുള്ള റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകളും ഇതേ രീതിയില്‍ മുടിയേ ബാധിക്കും.

വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ്ഡുകളും സംസ്ക്കരിച്ച ഭക്ഷണങ്ങളുമാണ് മറ്റൊരു വില്ലന്‍. ഇവയൊക്കെ നിയന്ത്രിച്ചാല്‍ പ്രശ്നം പരിഹരിക്കാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.