യു.എസിലെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ നഗരത്തില്‍ സുവിശേഷീകരണത്തിനായി 100-ലധികം ഭടന്മാര്‍

യു.എസിലെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ നഗരത്തില്‍ സുവിശേഷീകരണത്തിനായി 100-ലധികം ഭടന്മാര്‍

Breaking News USA

യു.എസിലെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ നഗരത്തില്‍ സുവിശേഷീകരണത്തിനായി 100-ലധികം ഭടന്മാര്‍

മിഷിഗണ്‍: യു.എസിലെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ നഗരവും വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മോസ്ക് സ്ഥിതി ചെയ്യുന്നതുമായ മിഷിഗണ്‍ സംസ്ഥാനത്തെ ഡിയര്‍ബോണില്‍ അടുത്തിടെ ഒരു വലിയ മുസ്ളീം പരേഡ് നടന്നത് അമേരിക്കക്കാര്‍ക്ക് വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു.

യു.എസില്‍ വളര്‍ന്നു വരുന്ന വലിയ ഇസ്ളാമികവല്‍ക്കരണത്തിന്റെ സ്വാധീനതയെയാണ് രാജ്യം ഉറ്റുനോക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഡിയര്‍ബോണിലെ ആകെ ജനസംഖ്യ ഒരു ലക്ഷത്തിപതിനായിരത്തോളമാണ്. നഗരത്തില്‍ ഏകദേശം 50 ശതമാനത്തോളം മുസ്ളീങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ലെബനന്‍, യെമന്‍, ഇറാഖ്, പലസ്തീന്‍ എന്നിവിടങ്ങളിലെ ഷിയ, സുന്നി മുസ്ളീങ്ങളുടെ ഗ്രൂപ്പുകളും ഇതില്‍പ്പെടും.

ഇവിടെ ക്രിസ്ത്യാനികള്‍ 24 ശതമാനം വരെയാണ്. ഇതില്‍ 16.8 ശതമാനം കത്തോലിക്കരും 6.5 ശതമാനം മറ്റു ക്രൈസ്തവ വിഭാഗങ്ങളുമാണ്. ബാക്കിയുള്ളത് വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെയുള്ള വിഭാഗങ്ങളാണ്.

ഡിയര്‍ബോണിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയില്‍ സുവിശേഷീകരിക്കാനായി ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായ ഷാഹ്രീഖ് വാന്‍ എന്ന യുവാവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇതേത്തുടര്‍ന്ന് മുന്‍ മുസ്ളീങ്ങളുള്‍പ്പെടെയുള്ള നൂറിലധികം സുവിശേഷ ഭടന്മാരുടെ ഒരു സംഘം ഡിയര്‍ബോണിലേക്ക് പോകുന്നത് ആളുകളോട് ആക്രോശിക്കാനല്ല, കേള്‍ക്കാനും, പഠിക്കാനും, ബന്ധങ്ങള്‍ കെട്ടിപ്പെടുക്കാനും മുസ്ളീങ്ങളെ ക്രിസ്തുവിന്റെ ശിഷ്യന്മാരാക്കുവാനുമാണ്. വാന്‍ പറയുന്നു.

പഴയ നിയമത്തിലെ തിരുവെഴുത്തുകളെ പരാമര്‍ശിച്ചുകൊണ്ട് ഇസ്ളാമിന്റെ വിശ്വാസങ്ങളുടെ വ്യവസ്ഥാപിതമായ അപനിര്‍ണ്ണയം ഊന്നിപ്പറയുന്നു.

വാദങ്ങളില്‍ വിജയിക്കുന്നതിനു പകരം ബന്ധങ്ങള്‍ കെട്ടിപ്പെടുക്കുവാനും ക്രിസ്തുവിന്റെ ശിഷ്യന്മാരാക്കുവാനും ശ്രദ്ധിക്കുന്നു. അദ്ദേഹം വിശദീകരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.