ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ നേതാവ് അരുണ്‍ പന്നലാലിനെ അറസ്റ്റു ചെയ്തു
റായ്പൂര്‍: ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റ് അരുണ്‍ പന്നലാലിനെ ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാത്രി വൈകി അദ്ദേഹത്തിന്റെ വീട്ടിലേക്കു കയറി പോലീസ് അറസ്റ്റു ചെയ്തു.
ശനിയാവ്ചയോടെ അദ്ദേഹത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പന്നലാല്‍ എഫ്ബിയില്‍ ഒരു കമന്റിട്ടതിന്റെ പേരില്‍ ബിജെപി വക്താവ് അമിത് ചിന്നാനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഹിന്ദു മതത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും അനുയായികളുടെ വികാരങ്ങളെ ശ്രീ പന്നലാലിന്റെ പരാമര്‍ശങ്ങള്‍ വൃണപ്പെടുത്തിയെന്ന് വ്യക്തമായെന്നാണ് പരാതിയിലെ വാദങ്ങള്‍.
പന്നലാലിന്റെ കമന്റ് വന്നതിനു പിന്നാലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിനു മുമ്പില്‍ തടിച്ചുകൂടിയിരുന്നു.
75 കാരനായ പന്നലാല്‍ ക്രിസ്ത്യന്‍ സംസ്ക്കാരത്തിന്റെ സംരക്ഷണത്തിന്റെ ഒരു മുഖമാണ്.

