ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ 20,000 അവയവ മാറ്റ ശസ്ത്രക്രീയകള്‍ നടന്നു
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഒരു വര്‍ഷത്തിനിടെ നടന്ന അവയവ മാറ്റ ശസ്ത്രക്രീയയുടെ എണ്ണം 20,000 കടന്നതായി നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ളാന്റ് ഓര്‍ഗനൈസേഷന്‍ (നോട്ടോ). മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2013-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ വര്‍ദ്ധനവാണ്.
ഇതോടെ മൊത്തം അവയവ മാറ്റ ശസ്ത്രക്രീയയുടെ എണ്ണത്തില്‍ അമേരിക്കയെയും ചൈനയെയും പിന്നിലാക്കി ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി.
2026-ല്‍ പുറത്തിറങ്ങിയ ഗ്ളോബല്‍ ഒബ്സര്‍വേറ്ററി ഓഫ് ഡൊണേഷന്‍ ആന്‍ഡ് ട്രാന്‍സ്പ്ളാന്റേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നുള്ള അവയവ മാറ്റ ശസ്ത്രക്രീയകളില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്.
2023-ല്‍ ദേശീയ ഡിജിറ്റല്‍ അവയവ ദാന പ്രതിജ്ഞ പോര്‍ട്ടല്‍ ആരംഭിച്ചതിനുശേഷം അഞ്ച് ലക്ഷത്തിലധികം പേര്‍ അവയവ ദാന പ്രതിജ്ഞ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

