പഞ്ചസാര പൂര്‍ണ്ണമായും ഉപേക്ഷിച്ചാലുള്ള ദോഷങ്ങള്‍
സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകളും ഇന്ന് ഷുഗര്‍ രോഗികളാണ്.
പലരും രോഗത്തെ ഭയന്ന് പൂര്‍ണ്ണമായും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാറുണ്ട്. ഇങ്ങനെയുള്ളവര്‍ സൂക്ഷിക്കണമെന്ന് പുതിയ പഠനം പറയുന്നു.
ഭക്ഷണത്തില്‍നിന്നും പഞ്ചസാര പൂര്‍ണ്ണമായും ഇല്ലാതാകുന്നത് കുടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ശരീരത്തില്‍ വീക്കത്തിനും മെറ്റബോളിക് തകരാറുകള്‍ക്കും കാരണമാകുമെന്നും പുതിയ കണ്ടെത്തലില്‍ പറയുന്നു.
കുവൈറ്റ് സിറ്റിയിലെ ദാസ്മന് ഡയബറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇമ്മ്യൂണോളജി ആന്‍ഡ് മൈക്രോ ബയോളജി മേധാവിയായ ഡോ. റഷീദ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്.
പഞ്ചസാര പൂര്‍ണ്ണമായി ഒഴിവാക്കിയവരില്‍ ഗ്ളൂക്കോസ് നിയന്ത്രണം തകരാറിലാവുകയും ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിക്കുകയും ചെയ്തു.
നമ്മുടെ ദഹന വ്യവസ്ഥയ്ക്കും പ്രതിരോധശേഷിക്കും ആവശ്യമായ നല്ല ബാക്ടീരിയകളുടെ നാശത്തിനു ഇത് കാരണമാകുന്നു.
അതിനാല്‍ ആവശ്യത്തിനു പഞ്ചസാര കഴിക്കാവുന്നതാണ്.

